ADVERTISEMENT

മ​ക്ക ∙ സൗദി അറേബ്യയിൽ ലഹരിമരുന്ന് കടത്തിന് പിടിക്കപ്പെട്ട ഈ​ജി​പ്​​ഷ്യ​ൻ പൗരന് മക്കയിൽ വധശിക്ഷ നടപ്പാക്കി. മിസ്ബാഹ് അൽ സൗദി മിസ്ബാഹ് ഇമാം എന്നയാളുടെ വധശിക്ഷയാണ് വിധിക്കപ്പെട്ടത്. വിദേശത്തുനിന്ന് ആംഫെറ്റാമിൻ ഗുളികകൾ കടത്തിക്കൊണ്ടുവന്ന് സൗദിയിൽ വിതരണം ചെയ്യാൻ ശ്രമിച്ചതിന് ഇയാളെ പിടികൂടിയിരുന്നു.

നാർക്കോട്ടിക്സ് വിഭാഗം ശക്തമായ തെളിവുകളുമായി പ്രതിയെ കോടതിയിൽ ഹാജരാക്കിയിരുന്നു. വിശദമായ വിചാരണയിലൂടെ പ്രതി കുറ്റക്കാരനാണെന്ന് തെളിയിച്ചതിനെത്തുടർന്ന് കീഴ്‌ക്കോടതി വധശിക്ഷ വിധിച്ചു. പ്രതിയുടെ അപ്പീലുകൾ മേൽക്കോടതിയും സുപ്രീം കോടതിയും റോയൽ കോടതിയും തള്ളിയതോടെ ശിക്ഷ നടപ്പാക്കുകയായിരുന്നു.

English Summary:

Execution of an Egyptian Citizen Caught in Saudi Arabia for Drug Smuggling was Held in Makkah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com