സൗദി നിവാസികളുടെ ആയുർദൈർഘ്യം വർധിച്ചതായി റിപ്പോർട്ട്
Mail This Article
ജിദ്ദ ∙ സൗദി അറേബ്യയിൽ നടപ്പാക്കിയ ആരോഗ്യ പരിഷ്കാരങ്ങളെ തുടർന്ന് ജനങ്ങളുടെ ശരാശരി ആയുസ്സ് 77.6 വയസ്സായി ഉയർന്നതായി റിപ്പോർട്ട്. വ്യായാമം പ്രോത്സാഹിപ്പിക്കൽ, ആരോഗ്യകരമായ ഭക്ഷണം, ഉപ്പ്, കൊഴുപ്പ് കുറയ്ക്കൽ തുടങ്ങിയ നടപടികളാണ് ഫലം നൽകിയത്. ഹെല്‍ത്ത് സെക്ടര്‍ ട്രാന്‍ഫോര്‍മേഷന്‍ പ്രോഗ്രാമാണ് ഇക്കാര്യം അറിയിച്ചത്.
ഹൈഡ്രജൻ ചേർത്ത എണ്ണയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയതും ഗുണം ചെയ്തു. ആശുപത്രി സേവനങ്ങളിലും മെച്ചപ്പെടുത്തൽ ഉണ്ടായി. സൗദിയിലെ ആശുപത്രി സേവനങ്ങളിൽ ജനം സംതൃപ്തി രേഖപ്പെടുത്തി. 2019-ൽ ആശുപത്രികളിൽ കിടത്തി ചികിത്സക്കായി എത്തുന്ന നൂറു രോഗികളിൽ 82.41 ശതമാനം രോഗികളും സംതൃപ്തി രേഖപ്പെടുത്തിയപ്പോൾ ഇപ്പോഴത് 87.45 ശതമാനമായി ഉയര്‍ന്നു. ഒരു ലക്ഷം പേര്‍ക്ക് 733 നഴ്സുമാർ എന്നതാണ് സൗദിയിലെ നിലവിലുള്ള അനുപാതം. 2019-ൽ ഇത് 581.6 ആയിരുന്നു.