സാലിക്ക് ഉപയോക്താക്കൾ ശ്രദ്ധിക്കുക; റീഫണ്ട് ഇല്ല, പിഴ വർധനവ്, ദുബായ് മാളിൽ പാർക്കിങ് നിരക്കിലും മാറ്റം
Mail This Article
ദുബായ് ∙ ദുബായിലെ ടോൾ ഗേറ്റ് സംവിധാനമായ സാലിക്ക് പുതിയ നിബന്ധനകളും വ്യവസ്ഥകളും പുറത്തുവിട്ടു. ഇതുപ്രകാരം വാഹനമോടിക്കുന്നവർക്ക് പ്രതിവർഷം ഒരു വാഹനത്തിന് പരമാവധി 10,000 ദിർഹം വരെ പിഴ ചുമത്തും. ജനുവരി 1 മുതൽ ഡിസംബർ 31 വരെ ഒരു വാഹനത്തിന്‍റെ പിഴ 10,000 ദിർഹം കവിയാനും പാടില്ല. സാലിക് അക്കൗണ്ടിലെ ബാക്കി തുകയോ ബാക്കി തുകയുടെ ഒരു ഭാഗമോ ഉപയോക്താവിന് റീഫണ്ടായി കിട്ടില്ല എന്നതും പുതിയ നിബന്ധനയുടെ ഭാഗമാണ്. ഈ തുക മറ്റൊരു സാലിക്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാനും സാധിക്കില്ല.
ജൂലൈ 1 മുതൽ 5 വർഷത്തെ കരാർ പ്രകാരം ദുബായ് മാളിൽ സാലിക് സംവിധാനം നടപ്പിലാക്കിയതോടെ പാർക്കിങ് നിരക്കുകളിലും മാറ്റമുണ്ടായി. ഇനി മുതൽ മാളിലെ പാർക്കിങ്ങിന് മണിക്കൂറിൽ 20 മുതൽ 1000 ദിർഹം വരെയാണ് നിരക്ക്. പാർക്കിങ് പേയ്‌മെന്‍റ് കളക്‌ഷൻ സിസ്റ്റം രൂപകൽപന ചെയ്യുന്നതിനും ധനസഹായം നൽകുന്നതിനും വികസിപ്പിക്കുന്നതിനും ഇൻസ്റ്റാൾ ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനും ദുബായ് മാൾ ആവശ്യമായ പ്രാദേശിക അടിസ്ഥാന സൗകര്യങ്ങളും ഓഫിസ് സ്ഥലവും നൽകുന്നു.
41 ലക്ഷത്തിലേറെ വാഹനങ്ങളാണ് സാലിക്കിൽ റജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. ടാഗ് തകരാറുണ്ടായാൽ 90 ദിവസത്തിനുള്ളിൽ അറിയിച്ചാൽ ഫ്രീ ആയി മാറ്റിത്തരും. ജൂലൈ 1 മുതൽ 5 വർഷത്തെ കഒരു പ്ലേറ്റോ വാഹനമോ നഷ്‌ടപ്പെടുകയോ മോഷ്‌ടിക്കപ്പെടുകയോ ചെയ്‌താൽ വാഹനവുമായോ പ്ലേറ്റുമായോ ബന്ധപ്പെട്ട സാലിക് ടാഗ് നിർജീവമാക്കാൻ ഉപയോക്താവ് കമ്പനിയെ ഉടൻ അറിയിക്കണം.അഞ്ചു വർഷം ഉപയോഗിക്കാത്ത സാലിക് അക്കൗണ്ടുകൾ നിഷ്ക്രിയമാക്കും. അത്തരം അക്കൗണ്ടുകളിലെ ബാലൻസ് നഷ്ടമാകുമെന്നും അധികൃതർ അറിയിച്ചു.