ADVERTISEMENT

ദോഹ ∙ ഖത്തറിലെ  മുനിസിപ്പാലിറ്റികൾ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി നടത്തിയ പരിശോധനയിൽ  51 സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും 12,000-ത്തിലധികം സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. ഈ വർഷത്തെ രണ്ടാം പാദത്തിൽ അതായത് ഏപ്രിൽ മുതൽ ജൂൺ വരെ 62,000-ത്തിലധികം ഭക്ഷ്യ സുരക്ഷാ പരിശോധനകൾ നടത്തിയത്. ദോഹ മുനിസിപ്പാലിറ്റി മാത്രം 26,000-ത്തിലധികം പരിശോധനകൾ നടത്തി. 172 ഭക്ഷണ സാംപിളുകൾ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. ഇതിൽ എട്ട് ഭക്ഷണശാലകൾ അടച്ചുപൂട്ടുകയും 3390 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.

മാംസ വിപണന കേന്ദ്രങ്ങളിലും പരിശോധന ശക്തമാക്കി. 62 അറുത്ത മൃഗങ്ങൾ ഭക്ഷണയോഗ്യമല്ലാത്തതിനാൽ നശിപ്പിച്ചു. 606 കിലോഗ്രാം ഭക്ഷണയോഗ്യമല്ലാത്ത മാംസവും പിടിച്ചെടുത്തു നശിപ്പിച്ചു. സുരക്ഷിതമായ ഭക്ഷണം മാത്രം വിപണിയിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ തുടർച്ചയായ പരിശോധനകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു

English Summary:

Qatar Municipal Authorities Closed 51 Establishments during the Inspection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com