യുഎഇ ദേശീയ ജൂഡോ താരം ഒളിംപിക്സിൽ നിന്ന് പുറത്തായി
Mail This Article
അബുദാബി/ പാരിസ് ∙ യുഎഇ ദേശീയ ജൂഡോ ടീമിലെ അംഗമായ ഖോർലൂഡോയ് ബിഷ്‌റെൽറ്റ് പാരിസ് ഒളിംപിക്സ് മത്സരങ്ങളിൽ നിന്ന് പുറത്തായി. ലോക ചാംപ്യൻഷിപ്പിൽ വെങ്കല മെഡൽ ജേതാവായ ജർമൻ അത്‌ലറ്റ് മഷ ബൽഹൗസിനോട് പരാജയപ്പെട്ടാണ് 16–ാം റൗണ്ടിൽ പുറത്തായത്. നേരത്തെ 32-ാം റൗണ്ടിൽ ചൈനയുടെ ഷു ബാ ലൈബോണിനെതിരെ ആദ്യ മത്സരത്തിൽ ഖോർലൂഡോയ് വിജയിച്ചിരുന്നു.
66 കിലോയിൽ താഴെയുള്ള വിഭാഗത്തിൽ യുഎഇ ദേശീയ ജൂഡോ ടീമംഗം നർമന്ദ് ബയാൻ ദക്ഷിണ കൊറിയയുടെ വെറ്ററൻ താരം അൻ പോളിനോട് 32–ാം റൗണ്ടിൽ തോറ്റു പുറത്തായി. കൂടാതെ, യുഎഇ നീന്തൽ താരം മഹാ അൽ ഷെഹി 200 മീറ്റർ ഫ്രീസ്റ്റൈൽ ഇനത്തിൽ 28-ാം സ്ഥാനത്തെത്തി ഒളിംപിക് യാത്ര പൂർത്തിയാക്കി. ഒളിംപിക് അനുഭവം ഭാവിയിലെ എല്ലാ മത്സരങ്ങളെയും ഏറെ പ്രാധാന്യത്തോടെ കാണാനും സമയം മെച്ചപ്പെടുത്താനുമുള്ള ഉത്തേജനമായെന്ന് പുറത്തായ താരങ്ങൾ പറഞ്ഞു.