ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ വീസ ചട്ടങ്ങൾ ലംഘിക്കുന്ന വിദേശികളെയും അവരുടെ സ്പോൺസർമാരെയും നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിയുടെ നിർദേശപ്രകാരമാണ് നടപടി.

സന്ദർശക വീസയിൽ എത്തിയവർ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നത് കണ്ടെത്തിയതിനെ തുടർന്നാണ്  നടപടി ശക്തമാക്കാൻ തീരുമാനിച്ചത്. സാധുവായ ഇഖാമ ഉണ്ടായിരുന്നിട്ടും സന്ദർശന വീസ ചട്ടങ്ങളും സത്യവാങ്മൂലവും ലംഘിച്ചതിനാലാണ് സ്പോൺസർമാരെയും നാടുകടത്താൻ തീരുമാനിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഒരു കൂട്ടം സ്ത്രീകൾ തങ്ങളുടെ ഭർത്താവിനെയും കുട്ടികളെയും വീസിറ്റ് വീസയിൽ കൊണ്ടുവന്ന് നിയമപരമായ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നതായി കണ്ടെത്തിയിരുന്നു. ഇവർ ഒപ്പിട്ട പ്രതിജ്ഞ ലംഘിച്ചതിനാൽ ഇവരെയും നാടുകടത്താനുള്ള നടപടികൾ ആരംഭിച്ചു. എല്ലാ സന്ദർശകരും നിശ്ചിത സമയപരിധി കർശനമായി പാലിക്കണമെന്നും നിയമപ്രശ്നങ്ങൾ ഒഴിവാക്കാൻ കാലാവധി അവസാനിക്കുന്നതിനു മുൻപ് രാജ്യം വിടണമെന്നും ആഭ്യന്തര മന്ത്രാലയം ഓർമിപ്പിച്ചു.

English Summary:

Action Against Sponsors in Case of Violation of Visit Visa Rule

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com