ADVERTISEMENT

ദുബായ് ∙ ക്രീക്ക് ഹാർബറിൽ നിന്ന് 2 പുതിയ ബോട്ട് സർവീസുകൾക്കു തുടക്കമിട്ട് ആർടിഎ. വാരാന്ത്യങ്ങളിൽ ദുബായ് ക്രീക്ക് ഹാർബറിനും ദുബായ് ഫെസ്റ്റിവൽ സിറ്റിക്കും ഇടയിലാണ് ഒന്നാമത്തെ സർവീസ് നടത്തുക. ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ രാത്രി 11.55 വരെ. 

തിങ്കൾ മുതൽ വെള്ളി വരെ ക്രീക്ക് ഹാർബറിൽ നിന്നു ജദ്ദാഫ് മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷനിലേക്കാണ് രണ്ടാമത്തെ സർവീസ്. രാവിലെ 7.30 മുതൽ 10.50 വരെയും വൈകിട്ട് 4 മുതൽ രാത്രി 10.50 വരെയുമാണ് സർവീസ്. ഒരു ഭാഗത്തേക്ക് 2 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ക്രീക്ക് ഹാർബർ മുതൽ ഫെസ്റ്റിവൽ സിറ്റി വരെയും ജദ്ദാഫ് വരെയുമുള്ള മനോഹരക്കാഴ്ചകൾ കാണാം എന്നതാണ് ഈ സർവീസുകളുടെ പ്രത്യേകത.

ഇമാർ പ്രോപ്പർട്ടീസും ആർടിഎയും ചേർന്നാണ് പുതിയ സർവീസ് യാഥാർഥ്യമാക്കിയത്. വിനോദസഞ്ചാരകേന്ദ്രങ്ങളെ കൂടുതൽ സജീവമാക്കുന്നതിനൊപ്പം ജലഗതാഗത സൗകര്യം മെച്ചപ്പെടുത്താനും സഹകരണത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. ജനങ്ങൾ ആഗ്രഹിക്കുന്ന 2 റൂട്ടുകളാണിതെന്ന് ആർടിഎ പൊതുഗതാഗത ഏജൻസി സിഇഒ അഹമ്മദ് ബഹ്റോസ്യാൻ പറഞ്ഞു. പ്രതിമാസം 30,000 പേർ ഈ റൂട്ടിൽ സഞ്ചരിക്കുന്നത് കണക്കിലെടുത്താണ് പുതിയ സർവീസിനു തുടക്കമിട്ടത്.

English Summary:

RTA starts two marine transport lines for Dubai Creek

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com