ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ അടുത്തിടെ വർധിച്ചുവരുന്ന തീപിടുത്തങ്ങളുടെ പശ്ചാത്തലത്തിൽ, പ്രവാസി സമൂഹത്തിൽ സുരക്ഷാ ബോധവൽക്കരണം നടത്തുന്നതിനായി യൂത്ത് ഇന്ത്യ കുവൈത്ത് ഫയർ ആൻഡ് സേഫ്റ്റി ബോധവത്കരണം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 2 വെള്ളിയാഴ്ച ഖൈതാൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച് വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന ഈ പരിപാടിയിൽ ഫയർ ആൻഡ് സേഫ്റ്റി ട്രെയിനിങ്, പ്രതിസന്ധി സമയത്തെ സംയമനം എന്നീ വിഷയങ്ങളിൽ ക്ലാസുകൾ ഉണ്ടായിരിക്കും.

ഫൈവ് എം ഇന്‍റർനാഷനൽ, ഗ്രാൻഡ് ഹൈപ്പർ, കാലിക്കറ്റ് ലൈവ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. യൂത്ത് ഇന്ത്യ കുവൈത്ത് പ്രസിഡന്‍റ് സിജിൽ ഖാനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. കൂടാതെ വാട്സ്ആപ് മുഖേന സുരക്ഷാ മാർഗ നിർദേശങ്ങൾ പ്രവാസി സമൂഹത്തിലെത്തിക്കുമെന്നും വർഷം തോറും ഇത്തരം സുരക്ഷാ ട്രെയിനിങ് പരിപാടികൾ നടത്താൻ പദ്ധതിയുള്ളതായും അദ്ദേഹം പറഞ്ഞു. കെഐജി ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി ഹശീബ് പി, യൂത്ത് ഇന്ത്യ ട്രഷറർ അഖീൽ ഇസ്‌ഹാഖ്‌, പ്രോഗ്രാം കൺവീനർ റമീസ് എം.പി, എക്സിക്യൂട്ടീവ് അംഗങ്ങളായ മഹനാസ് മുസ്തഫ, മുഖസിത്ത്, മുഹമ്മദ്‌ യാസിർ, ഗ്രാൻഡ് ഹൈപ്പർ റിജിനൽ ഡയറക്ടർ അയ്യൂബ് കേചേരി ഫൈവ് എം ഇന്‍റർനാഷനൽ പ്രതിനിധി ബിനാസ്, ജാസിം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കടുത്തു. 

English Summary:

Youth India Kuwait Organizes Fire Safety Awareness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com