ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ കുട്ടികൾക്ക് യാത്ര ചെയ്യാൻ പുതിയ നിയമം. വിദേശികളായ കുട്ടികൾക്ക് രാജ്യത്തിനു പുറത്തേക്ക് യാത്രചെയ്യാൻ പിതാവിന്റെ സമ്മതപത്രം നിർബന്ധമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം, കുട്ടികളുടെ പാസ്‌പോർട്ട് പരിശോധിക്കുന്ന എല്ലാ സ്ഥലങ്ങളിലും പ്രത്യേകം തയാറാക്കിയ കൺസന്റ് ഫോമിൽ പിതാവിന്റെ ഒപ്പ് വേണം. ഇത് എമിഗ്രെഷനിൽ സമർപ്പിച്ചാൽ മാത്രമേ കുട്ടികളുടെ യാത്ര അനുവദിക്കൂ.

അമ്മയോ ബന്ധുവോ ഒപ്പമുണ്ടെങ്കിലും പിതാവിന്റെ സമ്മതപത്രമില്ലാതെ യാത്ര ചെയ്യാൻ അനുവദിക്കില്ല. ദമ്പതികൾ തമ്മിലുള്ള തർക്കങ്ങൾ കാരണം അമ്മ കുട്ടികളുമായി രാജ്യം വിടുന്നത് തടയാനാണ് പുതിയ നിയമം.

kuwait-new-travel-rule-children-need-father-approval1

പിതാവിന്റെ സമ്മതമില്ലാതെ കുട്ടികളെ കൊണ്ടുപോകുന്നത് നിയമലംഘനമാണെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം എന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

English Summary:

Kuwait’s New Travel Rule: Expat Kids Need Father’s Approval to Leave the Country

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com