ADVERTISEMENT

കരിപ്പൂർ ∙ മസ്കത്തിൽനിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരനു ചികിത്സ നൽകുന്നതിനായി വിമാനം പാക്കിസ്ഥാനിലെ കറാച്ചിയിൽ ഇറക്കി. ഇന്നലെ പുലർച്ചെ നാലിന് കരിപ്പൂരിൽ ഇറങ്ങേണ്ട സലാം എയർ വിമാനമാണ് കാറാച്ചിയിൽ മെഡിക്കൽ എമർജൻസി ലാൻഡിങ് നടത്തിയത്.

വിമാനം മസ്കത്തിൽനിന്നു പറന്നുയർന്ന് ഏകദേശം ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ ഒമാൻ സ്വദേശിയായ യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. വിമാനത്തിലെ ഡോക്ടർമാരും നഴ്സുമാരും പ്രഥമശുശ്രൂഷ നൽകിയെങ്കിലും വിദഗ്ധ ചികിത്സ ആവശ്യമാണെന്നു നിർദേശിച്ചു. 

സമീപ വിമാനത്താവളം കറാച്ചി ആയിരുന്നതിനാൽ പൈലറ്റ് ഉടൻ ലാൻഡിങ് അനുമതിക്കുള്ള നടപടി സ്വീകരിച്ചു. കറാച്ചിയിൽ ഇറക്കിയ ഒമാൻ സ്വദേശിയുടെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ആശുപത്രിയിലേക്കു മാറ്റി. 

കൂടെയുണ്ടായിരുന്ന രണ്ടു കുടുംബാംഗങ്ങളും കറാച്ചിയിൽ ഇറങ്ങി. മറ്റു യാത്രക്കാരുമായി വിമാനം 4 മണിക്കൂർ വൈകി രാവിലെ 8ന് കോഴിക്കോട് വിമാനത്താവളത്തിലെത്തി.

English Summary:

Passenger Suffers Chest Pain Mid-Flight, Plane Diverted to Karachi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com