ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്ത് ശുവൈഖ് പോർട്ടിൽ വച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വൻതോതിലുള്ള മദ്യക്കടത്ത് തടഞ്ഞു. ഏഷ്യൻ രാജ്യത്തു നിന്നെത്തിയ 40 അടി കണ്ടെയ്നറിൽ വീട്ടുപകരണങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 12,000 കുപ്പി മദ്യമാണ് കണ്ടെത്തിയത്.

ബോക്സുകൾക്കും ഫർണിച്ചറുകൾക്കുമിടയിൽ സമർഥമായി ഒളിപ്പിച്ച ആറ് വ്യത്യസ്ത തരം മദ്യമാണ് കസ്റ്റംസ് എക്സ്‌പ്ലാറ്റ്‌ഫോമിലെ പരിശോധനയിൽ പുറത്തുവന്നത്. പിടിച്ചെടുത്ത മദ്യവും കണ്ടെയ്നറും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്. ഈ സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

English Summary:

Customs intercepted 12000 Bottles of Alcohol in Kuwait

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com