ADVERTISEMENT

അബുദാബി∙ അബുദാബി ബിഗ് ടിക്കറ്റ് മത്സരത്തിൽ ഇന്ത്യക്കാരന് 34 കോടിയിലേറെ രൂപ( ഒന്നര കോടി ദിർഹം) സമ്മാനം ലഭിച്ചു. ഇന്ന് നടന്ന നറുക്കെടുപ്പിലാണ് അബുദാബിയിൽ താമസിക്കുന്ന തുഷാർ ദേശ്കറിന് കോടികൾ ലഭിച്ചത്. മറ്റു 4 സുഹൃത്തുക്കളുമായി സമ്മാനം പങ്കിടുമെന്ന് അദ്ദേഹം പറഞ്ഞു. 

ജൂലൈ 31നായിരുന്നു ഒന്നാം സമ്മാനം ലഭിച്ച 334240 നമ്പർ ടിക്കറ്റ് തുഷാർ പറഞ്ഞു. സമ്മാനവിവരം അറിയിക്കാനായി ബിഗ് ടിക്കറ്റ് പ്രതിനിധി റിച്ചഡും ബൗച്റയും ചേർന്ന് വിളിച്ചപ്പോൾ തുഷാർ വീട്ടിലായിരുന്നു. കഴിഞ്ഞ ഒരു വർഷമായി ടിക്കറ്റെടുക്കാറുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു. സമ്മാനത്തുക കൊണ്ട് ബാങ്ക് വായ്പകൾ അടയ്ക്കുമെന്നും ബാക്കി പണം കുടുംബത്തിന് വേണ്ടി ചെലവഴിക്കുമെന്നും വ്യക്തമാക്കി. 

English Summary:

Indian Wins Rs 34 Crore in Abu Dhabi Big Ticket Lottery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com