ADVERTISEMENT

ദുബായ് / തിരുവനന്തപുരം ∙ വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ഒരു കോടി രൂപ ചെലവിൽ 14 വീടുകൾ വേൾഡ് മലയാളി കൗൺസിൽ നിർമിച്ചു നൽകും. ഇതിന്റെ സമ്മതപത്രം  മുഖ്യമന്ത്രി പിണറായി വിജയന് ഗ്ലോബൽ വൈസ് ചെയർമാൻ ഗോപാലപിള്ള കൈമാറി. വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യൂഎംസി) 14–ാമത് ബൈനിയൽ കോൺഫറൻസിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് സമ്മതപത്രം കൈമാറിയത്. 

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ലോകത്ത് വലിയതോതിൽ പഠനം നടക്കുകയാണെന്നും ഇക്കാര്യത്തിൽ പ്രവാസി സമൂഹത്തിന് വലിയ സംഭാവന ചെയ്യാൻ കഴിയുമെന്നും  മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറ‍ഞ്ഞു. ഹോട്ടൽ ഹയാത്ത് റീജൻസിയിൽ 5 വരെയാണ് സമ്മേളനം. ലോകകേരള സഭ ആഗോള പ്രസിഡന്റ് ജോൺ മത്തായി അധ്യക്ഷനായി.

English Summary:

Wayanad Landslide: 14 Houses will be Built by the World Malayali Council

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com