ADVERTISEMENT

ദുബായ് ∙ കഴിഞ്ഞ ആറ് മാസത്തിനിടെ ദുബായിൽ 94 വാഹനാപകടങ്ങൾ നടന്നതായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക്കിന്റെ റിപ്പോർട്ട്. അപകടകരമായ റിവേഴ്‌സിങ്, ട്രാഫിക് ഒഴുക്കിനെതിരായ ഡ്രൈവിങ്, ലെയ്‌നുകൾ പാലിക്കാത്തത് എന്നിവയാണ് ദുബായിൽ വാഹനമോടിക്കുന്നവരുടെ പ്രധാന ലംഘനങ്ങൾ. അതേസമയം, ഗതാഗതക്കുരുക്കിനെതിരെ വാഹനമോടിക്കുന്നത് 14 റോഡപകടങ്ങൾക്ക് കാരണമായി. 

ലളിതവും നിസാരവുമാണെന്ന് ചിലർ തെറ്റായി വിശ്വസിക്കുന്ന ഈ ട്രാഫിക് നിയമലംഘനങ്ങൾ നിരപരാധികളെ ദ്രോഹിക്കുന്ന ദാരുണമായ അപകടങ്ങളിൽ കലാശിക്കുന്നതായി അധികൃതർ പറഞ്ഞു. ഗതാഗതക്കുരുക്കിനെതിരെ വാഹനമോടിക്കുന്നവർക്ക് 600 ദിർഹം പിഴയും ആറ് ട്രാഫിക് പോയിന്റുകളും ലഭിക്കും. അതേസമയം, അപകടകരമായ റിവേഴ്‌സിങ്ങിനുള്ള പിഴ 500 ദിർഹവും നാല് ട്രാഫിക് പോയിന്റുകളുമാണ്. ലൈറ്റ് വാഹനങ്ങൾക്ക് നിർബന്ധിത പാതകൾ പാലിക്കാത്ത ഡ്രൈവർമാർക്ക് 400 ദിർഹം പിഴ ചുമത്തും.

ട്രാഫിക് നിയമലംഘനങ്ങളുടെ ഗൗരവത്തെക്കുറിച്ച് ചില ഡ്രൈവർമാരുടെ അവബോധമില്ലായ്മയാണ് പലരും മറ്റുള്ളവരുടെ തെറ്റുകൾക്ക് ഇരയാകുന്നതെന്ന് ദുബായ് പൊലീസിലെ ജനറൽ ഡിപാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡപ്യൂട്ടി ഡയറക്ടർ ബ്രി. ജുമാ സാലെം ബിൻ സുവൈദാൻ പറഞ്ഞു. കഴിഞ്ഞ വർഷം 177 വാഹനാപകടങ്ങൾ ഉണ്ടായി. നിർബന്ധിത പാതകൾ പാലിക്കാത്തതിനാൽ 113 എണ്ണം രേഖപ്പെടുത്തിയിട്ടുണ്ട്.

English Summary:

94 Accidents Occurred on Dubai Roads this Year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com