ADVERTISEMENT

മനാമ∙ വയനാട് ഉരുൾപൊട്ടലിൽ ജീവൻ വെടിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുവാനും ദുരിതബാധിർക്ക് ഐക്യദാർഢ്യം അറിയിക്കുവാനുമായി ബഹ്‌റൈൻ നവകേരള അനുശോചനയോഗം സംഘടിപ്പിച്ചു. ഇന്ത്യൻ ക്ലബിൽ നടന്ന പരിപാടിക്ക്  പ്രസിഡന്‍റ് എൻ. കെ ജയൻ അധ്യക്ഷത വഹിച്ചു. 

കോർഡിനേഷൻ സെക്രട്ടറി ഷാജി മൂതല അനുശോചന പ്രമേയം അവതരിപ്പിച്ചു.  ദുരന്ത ബാധിതരെ സഹായിക്കുന്നതിനായി ഒരു ഭവനം നിർമിച്ചു നൽകാനുള്ള തീരുമാനം പ്രസിഡന്‍റ് യോഗത്തെ അറിയിച്ചു. നവകേരള കോർഡിനേഷൻ കമ്മറ്റി അംഗങ്ങൾ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ ആദരാഞ്ജലികൾ അർപ്പിച്ചു സംസാരിച്ചു. ജോ. സെക്രട്ടറി എം. സി പവിത്രൻ സ്വാഗതവും വൈസ് പ്രസിഡന്‍റ്  സുനിൽ ദാസ് നന്ദിയും പറഞ്ഞു.

English Summary:

Bahrain Navakerala is Building a House for Support Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com