ADVERTISEMENT

കുവൈത്ത് സിറ്റി∙  കുവൈത്ത് സിവിൽ സർവീസിൽ ജോലി ചെയ്യുന്നവരുടെ യോഗ്യത സംബന്ധിച്ച പരിശോധന ശക്തമാക്കുന്നു. സിവിൽ സർവീസ് അണ്ടർസെക്രട്ടറി ദിയാ അൽ-ഖബന്ദി പുറപ്പെടുവിച്ച സർക്കുലറിൽ വിദേശികളായ ജീവനക്കാരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

സിവിൽ സർവീസിലെ എല്ലാ വിദേശികളായ ജീവനക്കാരുടെയും യോഗ്യതാ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനാണ് നിർദ്ദേശം. നിശ്ചിത സമയപരിധിയിൽ രേഖകൾ സമർപ്പിക്കാൻ ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ യോഗ്യത സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയവരെ കണ്ടെത്തുകയാണ് ലക്ഷ്യം.യോഗ്യതയില്ലാതെ ജോലി ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.

English Summary:

Civil Service Commission Initiates Steps to Ensure Eligibility of Employees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com