അൽ ബഹ രാജ്യാന്തര തേൻ ഫെസ്റ്റിവൽ സമാപിച്ചു
Mail This Article
×
അൽ ബഹ ∙ അൽ ബഹ 16-ാമത് രാജ്യാന്തര തേൻ ഫെസ്റ്റിവൽ സമാപിച്ചു. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ അൽ ബഹയിലെ ബ്രാഞ്ച് സംഘടിപ്പിച്ച പരിപാടിയിൽ സൗദി അറേബ്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള 90 തേനീച്ച വളർത്തൽ തൊഴിലാളികൾ പങ്കെടുത്തു.
25 വ്യത്യസ്ത ഇനങ്ങളിലായി 20 ടൺ തേൻ ഫെസ്റ്റിവലിൽ ഉണ്ടായിരുന്നു. തേനീച്ചവളർത്തൽ, തേൻ ഉൽപാദന മേഖലയുടെ വികസനം ലക്ഷ്യമിട്ടുള്ള ശിൽപശാലകളും ഫെസ്റ്റിവലിന്റെ പ്രത്യേകതയായിരുന്നു. ഈ വർക്ക്ഷോപ്പുകൾ ഏറ്റവും പുതിയ ശാസ്ത്രീയ മുന്നേറ്റങ്ങൾ, സാങ്കേതികവിദ്യകൾ, തേനീച്ചവളർത്തൽ, തേൻ ഉൽപ്പാദനം, സംരക്ഷണം എന്നിവയിലെ മികച്ച രീതികൾ ഉൾക്കൊള്ളുന്നതായിരുന്നു.
English Summary:
Al Baha International Honey Festival concludes.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.