ADVERTISEMENT

ദോഹ ∙  ഖത്തറിൽ മത്സ്യബന്ധന നിയമങ്ങൾ ലംഘിച്ച തൊഴിലാളിയെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ മറൈൻ ലൈഫ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്‍റ് പിടികൂടി. അൽവകറ തുറമുഖത്തെ പരിശോധനയിൽ വച്ച് പവിഴപ്പുറ്റുകളിൽ അനുവദനീയമല്ലാത്ത വലകൾ ഉപയോഗിച്ചാണ് ഇയാൾ മത്സ്യബന്ധനം നടത്തിയിരുന്നത്.

മന്ത്രാലയം വലകൾ കണ്ടുകെട്ടുകയും തൊഴിലാളിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ നടപടി രാജ്യത്തെ ജൈവവൈവിധ്യം, പ്രത്യേകിച്ച് പവിഴപ്പുറ്റുകൾ, സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. മന്ത്രാലയം നടത്തുന്ന ഇത്തരം പരിശോധനകള്‍ മത്സ്യബന്ധന ബോട്ടുകൾ രാജ്യത്തെ നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും സുരക്ഷിതമായ മത്സ്യബന്ധന രീതികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

English Summary:

Fisherman arrested in Qatar for illegal fishing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com