ADVERTISEMENT

റിയാദ് ∙  ഉടമകൾക്ക് പ്രിയപ്പെട്ട വാഹന നമ്പർ തിരഞ്ഞെടുക്കാൻ അവസരവുമായി സൗദി പൊതുഗതാഗത വകുപ്പ്. ഇന്നും (ബുധൻ) നാളെയുമായി രണ്ടു ദിവസം നടത്തുന്ന ഓൺലൈൻ ലേലത്തിലൂടെ ആർക്കും ഇഷ്ടനമ്പർ സ്വന്തമാക്കാം.

ട്രാഫിക് വകുപ്പ് എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. ഇഷ്ട നമ്പർ ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അബ്ഷർ പ്ലാറ്റ്‌ഫോമിൽ പ്രവേശിച്ച് "എന്‍റെ സേവനങ്ങൾ" ടാബിൽ നിന്ന് "ട്രാഫിക്" തിരഞ്ഞെടുക്കണം. തുടർന്ന് "ഇലക്ട്രോണിക് പ്ലേറ്റ് ലേല സേവനം" തിരഞ്ഞെടുത്ത് ലേലത്തിൽ പങ്കെടുക്കാം.

English Summary:

Saudi Department of Public Transport with an Opportunity to Choose Your Favorite Vehicle Number

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com