ADVERTISEMENT

ദോഹ∙ ലൈസൻസില്ലാത്ത നഴ്‌സിങ് ജീവനക്കാരെ നിയമിച്ചതിനെ തുടർന്ന് ഖത്തറിലെ സ്വകാര്യ ക്ലിനിക് താൽക്കാലികമായി അടച്ചു. ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ്  രണ്ട് നഴ്സുമാർ പ്രഫഷനൽ ലൈസൻസില്ലാതെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതായി കണ്ടെത്തിയത്.

ഇത് രാജ്യത്തെ ആരോഗ്യ നിയമങ്ങളുടെ ലംഘനമാണ്. ഇതിന് തുടർന്നാണ് താൽക്കാലികമായി സ്ഥാപനം അടച്ചിടാൻ പൊതുജനാരോഗ്യമന്ത്രാലയം ഉത്തരവിട്ടത്. ഇത് കൂടാതെ മറ്റ് ചില നിയമ ലംഘനങ്ങളും  സ്ഥാപനത്തിൽ കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. നിയമലംഘനം നടത്തിയ സ്ഥാപനത്തിനും  നിയമവിരുദ്ധമായി ജോലി ചെയ്ത നഴ്സുമാർക്ക്  എതിരെയും നിയമനടപടി സ്വീകരിക്കാൻ മന്ത്രാലയം ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകി

English Summary:

Qatar Clinic Closed for Employing Unlicensed Nurses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com