ADVERTISEMENT

ദുബായ് ∙ അർധവാർഷിക സാമ്പത്തികഫലം പ്രഖ്യാപിച്ച് യൂണിയൻ കോപ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5% വളർച്ച രേഖപ്പെടുത്തി. അറ്റാദായത്തിൽ 32.3% വളർച്ചയും നേടി. വിവിധ മേഖലകളിൽ യൂണിയൻ കോപ് ലാഭം ഉയർത്തിയിട്ടുണ്ട്. ആകെ 200 ദശലക്ഷമാണ് ലാഭം. മൊബൈൽ ആപ്പ് ഇതുവരെ 6,12,000 തവണ ഡൗൺലോഡ് ചെയ്യപ്പെട്ടു. ലോയൽറ്റി പ്രോഗ്രാമിന് നിലവിൽ 9,90,079 കാർഡ്ഹോൾഡർമാർ അർഹരാണ്. സിലിക്കൺ ഓയാസിസ് കൊമേഴ്സ്യൽ സെന്ററിൽ പുതിയ ശാഖയും തുടങ്ങി.

2024 ആദ്യ പകുതിയിൽ ആകെ വരുമാനം 1.282 ബില്യൻ ദിർഹം ആണ്. ദുബായ് ശാഖകളിലെ വിൽപനയിലെ വളർച്ചയാണ് ഇതിന് സഹായിച്ചത്. റീട്ടെയ്ൽ വരുമാനം 3% ഉയർന്ന് 1.135 ബില്യൻ ദിർഹത്തിലെത്തി. നിക്ഷേപ വരുമാനം 10.6% ഉയർന്ന് 79 ദശലക്ഷം ദിർഹമായി. നികുതിക്ക് മുൻപുള്ള ലാഭം മൊത്തം വരുമാനത്തിന്റെ 16% വരും. നികുതിക്ക് ശേഷമുള്ള ലാഭം 20.6% ശതമാനം ഉയർന്ന്  163 ദശലക്ഷമായി. മൊത്തം കോർപറേറ്റ് നികുതി 18.6 ദശലക്ഷത്തിൽ എത്തി.

സമൂഹത്തിന് വേണ്ടിയുള്ള ഇടപെടലിൽ 12 ദശലക്ഷം ദിർഹമാണ് യൂണിയൻ കോപ് നീക്കിവച്ചത്. കഴിഞ്ഞ വർഷം ഇത്  90 ലക്ഷം ദിര്‍ഹമായിരുന്നു. സാമൂഹിക, വിദ്യാഭ്യാസ, സുരക്ഷാ, ജീവകാരുണ്യ പ്രവർത്തികൾക്കാണ് തുക മാറ്റിവച്ചത്. യൂണിയൻ കോപ് നടത്തിപ്പിൽ വരുത്തിയ മെച്ചപ്പെടുത്തലുകൾ മികച്ച ഫലം നൽകാൻ കാരണമായെന്ന് യൂണിയൻ കോപ് ചെയർമാൻ മജീദ് ഹമദ് റഹ്മ അൽ ഷംസി പറഞ്ഞു. തന്ത്രപരമായ വളർച്ചയും ഓപറേഷനൽ മികവും മികച്ച പ്രകടനത്തിന് പിന്നിലുണ്ടെന്ന് യൂണിയൻ കോപ് സിഇഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു.

English Summary:

Union Coop Reports Financial Performance for H1 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com