ADVERTISEMENT

അൽബാഹ∙ അൽബഹക്ക് സമീപം വാഹനാപകടത്തിൽ മലയാളി അടക്കം നാലു പേർ മരിച്ചു. കോഴിക്കോട് ചക്കിട്ടപാറ പുരയിടത്തിൽ തോമസി(ജോസൂട്ടി) ന്റെ മകൻ ജോയൽ തോമസ് (28) ആണ് മരിച്ചത്. ഉത്തർ പ്രദേശ് സ്വദേശിയും മരിച്ചവരിലുണ്ട്. സുഡാൻ, ബംഗ്ലാദേശ് സ്വദേശികളാണ് മരിച്ച മറ്റു രണ്ടു പേർ. വാഹനം മറിഞ്ഞ് തീപിടിച്ചു. അൽബാഹ- തായിഫ് റോഡിലാണ് അപകടമുണ്ടായത്.

ഇവന്‍റ് മാനേജ് സ്ഥാപനത്തിലെ ജോലിക്കാരാണ് മരിച്ചവർ. പ്രോഗ്രാം കഴിഞ്ഞ് സാമഗ്രികളുമായി മടങ്ങി വരുമ്പോൾ ഇവർ സഞ്ചരിച്ചിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് കത്തുകയായിരുന്നു. മൃതശരീരങ്ങൾ അൽബഹാർ ആശുപത്രി മോർച്ചറിയിൽ. മരിച്ച ജോയൽ തോമസിന്റെ മാതാവ് : മോളി. സഹോദരൻ : ജോജി.

English Summary:

Four Killed in Car Crash Near Al Baha, Saudi Arabia; One Victim Identified as Malayali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com