സൗദി അറേബ്യയുടെ വിനോദസഞ്ചാര മേഖലയിലെ ഭാവി തിളക്കമാർന്നത്: തുർക്കി അൽ ഷൈഖ്
Mail This Article
×
റിയാദ് ∙ സൗദി അറേബ്യയുടെ വിനോദസഞ്ചാര മേഖലയിലെ ഭാവി തിളക്കമാർന്നതാണെന്ന് സൗദി ജനറൽ എന്‍റർടൈൻമെന്‍റ് അതോറിറ്റിയുടെ തലവൻ തുർക്കി അൽ ഷൈഖ് . പുതിയ പദ്ധതികളും മഹത്തായ സംരംഭങ്ങളും കൂടിച്ചേർന്ന് സൗദിയെ പ്രമുഖ ആഗോള വിനോദകേന്ദ്രമാക്കി മാറ്റുമെന്നാണ് പ്രതീക്ഷ. നിലവിലുള്ള പദ്ധതികളും ഗതാഗത സംവിധാനങ്ങളും പൂർത്തീകരിക്കുന്നതോടെ സൗദി അറേബ്യ വിനോദസഞ്ചാരത്തിനും വിനോദത്തിനുമുള്ള ലോകത്തിലെ മികച്ച കേന്ദ്രങ്ങളിലൊന്നായി മാറും.
പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, സൗദി അറേബ്യയിൽ വിനോദസഞ്ചാരവും വിനോദരംഗവും വളർത്തുന്നതിനുള്ള അപാര സാധ്യതകളുണ്ടെന്ന് അൽ ഷൈഖ് ചൂണ്ടിക്കാട്ടി.
English Summary:
Saudi Arabia's Entertainment Chief Outlines Future Tourism Plans
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.