ADVERTISEMENT

അബുദാബി ∙ കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനും തീവ്രവാദത്തിനും നിയമവിരുദ്ധ സംഘടനകൾക്കുമെതിരെ പോരാടുന്നതിനുമുള്ള ഫെഡറൽ നിയമത്തിലെ ചില വ്യവസ്ഥകൾ യുഎഇ സർക്കാർ ഭേദഗതി ചെയ്തു. സാമ്പത്തിക കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിൽ യുഎഇ അധികാരികളെ പിന്തുണയ്ക്കുന്ന നിയമ ചട്ടക്കൂട് മെച്ചപ്പെടുത്താനും രാജ്യാന്തര ശുപാർശകളോട് സാങ്കേതികമായ മാനണ്ഡങ്ങൾ ഏകീകരിക്കാനും നിയമം ലക്ഷ്യമിടുന്നു. 

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന് നൂതനമായ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിലൂടെ പ്രാദേശിക സാമ്പത്തിക വ്യവസ്ഥയെ സംരക്ഷിക്കുന്നതിനുള്ള ദേശീയ തന്ത്രവുമായി ഇത് യോജിക്കുന്നു. മന്ത്രിസഭാ തീരുമാനപ്രകാരം കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ ദേശീയ സമിതിയുടെ രൂപീകരണവും തീവ്രവാദ, നിയമവിരുദ്ധ സംഘടനകൾക്ക് ധനസഹായം നൽകുന്നതിനുമുള്ള ഭേദഗതികൾ ഉൾപ്പെടുന്നു. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ വിരുദ്ധ ധനസഹായം എന്നിവയ്‌ക്കായുള്ള ദേശീയ തന്ത്രത്തിന്റെ മേൽനോട്ടത്തിനായി സുപ്രീം കമ്മിറ്റിയുടെ രൂപീകരണവും അവയിൽ ഉൾപ്പെടുന്നു. അതിന്റെ രൂപീകരണവും പ്രവർത്തന ചട്ടങ്ങളും സംബന്ധിച്ച് മന്ത്രിസഭ തീരുമാനം പുറപ്പെടുവിക്കുമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. ദേശീയ സമിതി നടപ്പാക്കുന്ന നടപടികൾ സുപ്രീം കമ്മിറ്റി വിലയിരുത്തും.

ദേശീയ കമ്മിറ്റിയുടെ വൈസ് ചെയർപേഴ്‌സണും സുപ്രീം കമ്മിറ്റി അംഗവുമായ സെക്രട്ടറി ജനറലിന്റെ നേതൃത്വത്തിൽ ഒരു ജനറൽ സെക്രട്ടേറിയറ്റ് സ്ഥാപിക്കണമെന്നും നിയമം ആവശ്യപ്പെടുന്നു. സമിതിയുടെ രാജ്യാന്തര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നടപ്പാക്കുന്നത് സംബന്ധിച്ച തുടർനടപടികൾക്കും ഇത് സഹായിക്കും.

English Summary:

UAE Government amends some provisions of law on Anti-Money Laundering Act

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com