ADVERTISEMENT

ദോഹ ∙ വീടുകൾ കേന്ദ്രീകരിച്ചുള്ള ചെറുകിട വ്യവസായ സംരംഭക പട്ടികയിൽ 48 ചെറുകിട വ്യാപാരങ്ങൾ കൂടി ഉൾപ്പെടുത്തി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം .ഹോം പ്രൊജക്ട് ലൈസൻസിന് കീഴിലാണ് പുതുതായി 48 ചെറുകിട വ്യാപാരങ്ങൾ കൂടി വാണിജ്യ, വ്യവസായ മന്ത്രാലയം ഉൾപ്പെടുത്തിയത് .ഇതോടെ ഈ ലൈസൻസിന് കീഴിൽ തിരഞ്ഞെടുക്കാവുന്ന പ്രവർത്തനങ്ങളുടെ എണ്ണം 63 ആയി.

രാജ്യത്ത് ചെറുകിട വ്യാപാര സംരംഭങ്ങൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം ജൂണിലായിരുന്നു സ്വദേശികൾക്ക് വീടുകളിലിരുന്നും ചെറുകിട സംരംഭങ്ങൾ തുടങ്ങാനുള്ള അനുമതി മന്ത്രാലയം നൽകിയത് തുടക്കത്തിൽ 15 വ്യാപാര, ചെറുകിട പ്രവർത്തനങ്ങൾക്കാണ് അധികൃതർ ലൈസൻസ് നൽകിയിരുന്നത്. വീടുകളിൽ നിന്നും സേവന നൽകാനുള്ള  അപേക്ഷ ഫോം, വീട് ഉടമസ്ഥന്റെയും ലൈസൻസ് ഉടമയുടെയും ഐ.ഡി കാർഡ്, മൈ അഡ്രസ് എന്നിവയാണ് വീട്ടു സംരംഭത്തിന് വേണ്ട പ്രധാന രേഖകൾ.ഏകജാലകം പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

‘ഹോം ബിസിനസ് സംരംഭത്തിൽ  തയ്യൽ, ബാഗുകൾ ഉൾപ്പെടെ തുകൽ ഉൽപന്നങ്ങളുടെ നിർമാണവും റിപ്പയറും, കംപ്യൂട്ടർ റിപ്പയറിങ്, സോഫ്റ്റ് വെയർ ഡിസൈനിങ്-പ്രോഗ്രാമിങ്, കോപ്പി മെഷിനുകളുടെ അകറ്റുപണി, വസ്ത്ര വ്യാപാരം, പാദരക്ഷ വിൽപന, വിവർത്തനം സേവനങ്ങൾ, വിവിധ ഇനം നട്സുകളുടെ വില്പന, സുഗന്ധദ്രവ്യ വിൽപ്പന, ആഭരണ ഡിസൈനിങ്, സൗന്ദര്യ വർധക വസ്തുക്കളുടെ വ്യാപാരം, ഇന്റീരിയർ ഡെക്കറേഷൻ ഡിസൈനിങ്,യാത്രാ സാധന സാമഗ്രികൾ വാടകക്ക് നൽകൽ, തുടങ്ങിയവ പുതിയ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com