ബഹ്‌റൈൻ കേരളീയ സമാജം കഥാകുലപതി പുരസ്കരം ടി. പത്മനാഭന്
Mail This Article
×
മനാമ/ തിരുവനന്തപുരം ∙ ടി. പത്മനാഭന് ബഹറൈൻ കേരളീയ സമാജം കഥാകുലപതി പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 2024 സെപ്റ്റംബർ 20 ന് ബഹ്‌റൈൻ കേരളീയ സമാജം ആസ്ഥാനത്തു വച്ച് ബംഗാൾ ഗവർണ്ണർ സി. വി ആനന്ദബോസ് അദ്ദേഹത്തിന് സമ്മാനിക്കും.
ടി. പത്മനാഭന് ബഹറൈൻ കേരളീയ സമാജം കഥാകുലപതി പുരസ്കാരം നൽകി ആദരിക്കുന്നത്തിൽ അതിയായ സന്തോഷമുണ്ടെന്ന് പുരസ്‌കാര സമിതി അറിയിച്ചു. വാർത്താസമ്മേളനത്തിൽ ഡോ. കെ. എസ്. രവികുമാർ (പുരസ്ക്കാര നിർണ്ണയ സമിതി അധ്യക്ഷൻ), പി.വി രാധാകൃഷ്ണപിള്ള (സമാജം പ്രസിഡന്റ്) വർഗീസ് ജോർജ്, ഹരികൃഷ്ണൻ ബി. നായർ എന്നിവർ പങ്കെടുത്തു.
English Summary:
Bahrain Keraleeya Samajam Kathakulapati Puraskaram to T Padmanabhan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.