ADVERTISEMENT

മനാമ ∙ പൗരത്വ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി  ബഹ്‌റൈനിൽ പാസ്‌പോർട്ട് ഡെലിവറി സേവനം ആരംഭിക്കുന്നതായി ദേശീയ പാസ്‌പോർട്ട്, റെസിഡൻസ് അഫയേഴ്‌സ് (എൻപിആർഎ) ആഭ്യന്തര മന്ത്രാലയ അണ്ടർസെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൾറഹ്മാൻ അൽ ഖലീഫ പ്രഖ്യാപിച്ചു. ഗവൺമെന്റ് പോർട്ടലായ  Bahrain.bh, NPRA ആപ്പ് (Bahrain-NPRA) വഴി ഇപ്പോൾ ലഭ്യമായ ഈ സേവനം, ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ്  അതോറിറ്റി, ടാം ലോജിസ്റ്റിക്‌സ് ആൻഡ് ട്രേഡിങ് കമ്പനി എന്നിവയുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. 

പാസ്പോർട്ടിനായുള്ള  അപേക്ഷകൾ സമർപ്പിക്കുന്നത് മുതൽ മറ്റു  പരിശോധനകളും, പാസ്പോർട്ടുകൾക്ക് വേണ്ടുന്ന എല്ലാ നടപടിക്രമങ്ങളും വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ചെയ്യാവുന്ന സംവിധാനത്തിലേക്കാണ്  മാറ്റുന്നത്. ഡിജിറ്റൽ മാറ്റങ്ങളുടെ സംരംഭത്തിന്റെ ഭാഗമായി ക്യാബിനറ്റ് അംഗീകരിച്ച നിലവിലുള്ള വികസന ശ്രമങ്ങളുടെ ഭാഗമാണ് എൻപിആർഎയുടെ   ഈ നൂതന സേവനം നടപ്പാക്കുന്നത്. ബഹ്‌റൈൻ പൗരന്മാർക്ക് സേവന കേന്ദ്രങ്ങൾ സന്ദർശിക്കാതെ തന്നെ പാസ്‌പോർട്ട് ഇഷ്യൂ ചെയ്യാനും പുതുക്കാനും പുതിയ സേവനം അനുവദിക്കുന്നുവെന്ന് ഷെയ്ഖ് ഹിഷാം ഊന്നിപ്പറഞ്ഞു. ലളിതവും ഉപയോക്തൃ-സൗഹൃദവുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ്  ഈ സംവിധാനം. കൂടാതെ  Bahrain.bh വഴി ആക്‌സസ് ചെയ്യാൻ കഴിയും. 

ഉയർന്ന തലത്തിലുള്ള സുരക്ഷ ഉറപ്പാക്കാൻ, ഡിജിറ്റൽ പരിശോധയ്ക്കും മറ്റുമായി പ്രത്യേക കോഡ് വാചക സന്ദേശത്തിലൂടെ അപേക്ഷകന് അയയ്ക്കുന്നു. ഈ കോഡ്  പാസ്‌പോർട്ട് സ്വീകരിക്കുന്നതിന് ഹാജരാക്കണം. ഈ ഡെലിവറി സേവനം പരമാവധി ഉപയോഗപ്പെടുത്താൻ പൗരന്മാരോടും യും താമസക്കാരോടും എൻപിആർഎ അഭ്യർഥിച്ചു.

English Summary:

Bahrain launches passport delivery service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com