ADVERTISEMENT

ദുബായ് ∙ ഇമറാത്തി പാസ്പോർട്ടിന്റെ കരുത്തും പ്രാധാന്യവും പരിചയപ്പെടുത്താനായി ദുബായ് വേൾഡ് സെന്ററിലെ മോദേഷ് വേൾഡിൽ ഇമിഗ്രേഷന്റെ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ് സെക്ടർ കുട്ടികൾക്കായി പ്രത്യേക ശിൽപശാല സംഘടിപ്പിച്ചു. ദുബായ് സാമ്പത്തിക, ടൂറിസം വകുപ്പിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി. 

യുഎഇ പാസ്പോർട്ടിന്റെ പ്രാധാന്യം, നഷ്ടപ്പെട്ടാൽ ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങിയവ കുട്ടികൾക്ക് പരിചയപ്പെടുത്തി. ദുബായ് വിമാനത്താവളത്തിലെ കുട്ടികളുടെ പാസ്പോർട്ട് പ്ലാറ്റ്ഫോമിനെക്കുറിച്ചും വിശദീകരിച്ചു. ചിത്രരചനാ മത്സരം, ഭാഗ്യചിഹ്നങ്ങളായ സാലം, സലാമ എന്നിവയ്ക്കൊപ്പമുള്ള ഫോട്ടോ സെഷനുകൾ എന്നിവയും ഉണ്ടായി.

English Summary:

Identity and Citizenship Sector of Immigration conducted special workshop for children at Modesh World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com