തൊഴില്‍ നിയമം ലംഘിച്ച 10,000 ഓളം പ്രവാസികളെ നാടുകടത്തി
Mail This Article
മസ്‌കത്ത് ∙ 'സെക്യൂരിറ്റി ആന്റ് സേഫ്റ്റി സര്‍വീസസ്' ഈ വര്‍ഷം 12,000 തൊഴില്‍ നിയമലംഘകരെ പിടികൂടുകയും 9,7000ല്‍ പരം വിദേശികളെ നാടുകടത്തുകയും ചെയ്തു. സ്വദേശിവത്കരണം ലംഘിക്കുന്നതുള്‍പ്പെടെ നിയമലംഘനങ്ങള്‍ പരിശോധിക്കുന്നതിന് അധികാരം 'സെക്യൂരിറ്റി ആന്റ് സേഫ്റ്റി സര്‍വീസസി'ന് ഉണ്ടെന്നും സി ഇ ഒ റിട്ടേര്‍ഡ് ബ്രിഗേഡിയര്‍ ജനറല്‍ സഈദ് ബിന്‍ സുലൈമാന്‍ അല്‍ അസ്മി പറഞ്ഞു.
'സെക്യൂരിറ്റി ആന്റ് സേഫ്റ്റി സര്‍വീസസ്' പരിശോധനകള്‍ വ്യാപിപ്പിക്കുന്നതിനും സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്തുണ നല്‍കുന്നതിനും കൂടുതല്‍ മാനവവിഭവ ശേഷിയും സംവിധാനങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ട്.
1,000ല്‍ അധികം പേര്‍ പരിശോധനയ്ക്ക് സന്നദ്ധരായുണ്ടെന്നും ഏറ്റവും നൂതന സംവിധാനങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിച്ച് പരിശോധനകള്‍ വ്യാപിപ്പിക്കുമെന്നും റിട്ടേര്‍ഡ് ബ്രിഗേഡിയര്‍ ജനറല്‍ സഈദ് ബിന്‍ സുലൈമാന്‍ അല്‍ അസ്മി പറഞ്ഞു.