ADVERTISEMENT

ജിദ്ദ ∙ സൗദിയിലെ വ്യവസായ സ്ഥാപനങ്ങളിലെ വിദേശതൊഴിലാളികളുടെ ലെവി ഇളവ്​  ദീർഘിപ്പിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ്​ ബിൻ സൽമാന്റെ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന മന്ത്രിസഭായോഗമാണ്​ ഈ തീരുമാനം കൈകൊണ്ടത്.

വിദേശതൊഴിലാളികളുടെ പേരിൽ തൊഴിലുടമകൾ മാനവവിഭവശേഷി മന്ത്രാലയത്തിൽ അടയ്ക്കേണ്ട ഈ തുക സർക്കാർ നൽകുന്നത്​ തുടരാനാണ്​ തീരുമാനം.  സുപ്രധാന  ലെവി ഇളവ് 2025 ഡിസംബർ 31 വരെയാണ് നീട്ടിയത്. പ്രവാസികൾക്ക്​  സഹായകരമാണ് നടപടി.

ഇത്​ വൻതോതിൽ രാജ്യത്തെ വ്യവസായ മേഖലക്ക്​ ഉണർവും പ്രയോജനവും നൽകും. ഒരു വിദേശ തൊഴിലാളിക്ക്​ മേലുള്ള പ്രതിമാസ ലെവി 800 റിയാലാണ്​. സൗദി തൊഴിൽ നിയമം അനുസരിച്ച്​ തൊഴിലുടമ അല്ലെങ്കിൽ സ്ഥാപന നടത്തിപ്പുകാരാണ്​ ഇത്​ അടയ്​ക്കേണ്ടത്​. വ്യവസായ മേഖലയ്ക്കുള്ള ഉത്തേജക പദ്ധതിയുടെ ഭാഗമായാണ് നേരത്തെ സർക്കാർ ലെവി ഇളവ് പ്രഖ്യാപിച്ചത്. ഇത് അവസാനിക്കാനിരിക്കെയാണ് അടുത്ത വർഷാവസാനം വരെ പദ്ധതി ദീർഘിപ്പിച്ചിരിക്കുന്നത്.

English Summary:

Saudi Arabia Extends Expat Fee Waiver for Industrial Sector - Saudi Levy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com