ADVERTISEMENT

ദുബായ് ∙ സമ്മർ സർപ്രൈസിന്റെ ഭാഗമായി ദുബായിലെ 60 റസ്റ്ററന്റുകളിൽ 23 മുതൽ സെപ്റ്റംബർ ഒന്നുവരെ സമ്മർ റസ്റ്ററന്റ് വീക്ക്. ജനപ്രിയ വിഭവങ്ങൾ പോക്കറ്റിന് ഇണങ്ങിയ വിലയിൽ ലഭ്യമാകും എന്നതാണ് പ്രത്യേകത. ഉച്ച ഭക്ഷണം 95 ദിർഹം മുതലും രാത്രി ഭക്ഷണം 150  മുതലും ലഭിക്കും. 69 ദിർഹത്തിന്റെ പ്രഭാത ഭക്ഷണ പാക്കേജുമുണ്ട്. മിഷലിൻ സ്റ്റാർ റേറ്റിങ്ങുള്ള റസ്റ്ററന്റുകളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. 

പങ്കെടുക്കുന്ന റസ്റ്ററന്റുകളും സ്റ്റൈലും
തുർക്കി വിഭവങ്ങൾ:  ബെഷ് തുർക്കിഷ് കിച്ചണും സിറാലിയും.  ഗ്രിൽ വിഭവങ്ങളാണ് ഇവിടെ പ്രധാനം. സ്പാനിഷ് വിഭവങ്ങൾ: ബീബീമോസ്യ  ഇറ്റാലിയൻ: സോഷ്യൽ, ബല്ലാറോ, ബെലീനി കഫേ, കാസാ മിയ, ഷീവൽ ഗ്ലോബൽ സോഷ്യൽ, കൂചീന ദ് പാം, ഈൽ പാസ്തായോ, ഈസോല റിസ്റ്റോറന്റെ ഇറ്റാലിയനോ, ട്രാറ്റോറിയ, വിൻസി റിസ്റ്റോറന്റെ. മെഡിറ്ററേനിയൻ: സിയെന ക്ലബ് ഹൗസ്, ഗ്രീക്ക്: അ ലാ ഗ്രേഷ്, പോർച്ചുഗീസ്: ലാനാ ലൂസ, ഫ്രഞ്ച്: ബീസ്ട്രോ ദെ ലാ, കൂക്‌ലി ഫ്രെഞ്ച് ബീസ്ട്രോ, ബീഫ് ബീസ്ട്രോ, പാസ്കൽടെപർ, ബ്രിട്ടിഷ്: റോറിങ് റാബിറ്റ്, റിഫോം സോഷ്യൽ ആൻഡ് ഗ്രിൽ, ജോർജിയൻ: ഖാർടൂലെ. ഇമറാത്തി: അൽ ഫനാർ, അറേബ്യൻ ടി ഹൗസ്, ഇവാൻ. ലബനീസ്: ലിബാൻ ബൈ അല്ലോ ബെയ്റൂട്ട്. ഇന്തൊനീഷ്യൻ: അൻദാലിമാൻ, ബിബി സോഷ്യൽ ‍ഡൈനിങ്. ഇന്ത്യൻ: ഷാമിയാന, പുരാനി ദില്ലി. ജാപ്പനീസ്: കബാന ഓൺ ദ് ബീച്ച്. തായ്‌ലൻഡ്: സൂഖോതായ്, ടീപ്താര.  സീറ്റ് റിസർവേഷൻ ഓപ്പൺടേബിൾ എന്ന സൈറ്റിലാണ് ലഭിക്കുക.

English Summary:

Summer Restaurant Week from 23rd to 1st September at 60 restaurants in Dubai as part of Summer Surprise.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com