ADVERTISEMENT

ദുബായ്  ∙ അടുത്തമാസം ആദ്യം ആരംഭിക്കുന്ന പൊതുമാപ്പ് അവസരം പ്രയോജനപ്പെടുത്താന്‍  സിവിൽ, തൊഴിൽ, വാണിജ്യം തുടങ്ങിയ ഏതെങ്കിലും കേസുകളുള്ളവർ അത് തീർപ്പാക്കണമെന്ന് അധികൃതർ.  ഇക്കാര്യത്തിൽ പൊതുജനങ്ങൾക്ക് പൂർണ പിന്തുണയും മാർഗനിർദ്ദേശവും നൽകുമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷനും അറിയിച്ചു.

യുഎഇയിൽ നിയമപരമായി താമസിക്കുന്ന, വൈദഗ്ധ്യവും അനുഭവപരിചയവുമുള്ള ആളുകളെ ഈ അവസരം പ്രയോജനപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുന്നു. മാതൃരാജ്യത്തേക്ക് മടങ്ങുന്ന  ക്രിമിനൽ കേസുകളിൽപ്പെടാത്തവർക്ക് തിരികെ വരാമെന്നും ഉദ്യോഗസ്ഥർ ഉറപ്പുനൽകി. ഇവരെ എപ്പോൾ വേണമെങ്കിലും നിയമപരമായി യുഎഇയിലേക്കു മടങ്ങാൻ അനുവദിക്കും. ഷാർജ ഇന്ത്യൻ അസോസിയേഷൻ  സെപ്റ്റംബർ ആദ്യ വാരത്തിൽ യുഎഇ സർക്കാർ, ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് പൊതുമാപ്പ് സംബന്ധമായ കാര്യങ്ങൾ ഏകോപിപ്പിക്കും.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട് സെക്യൂരിറ്റി ഭാരവാഹികളായ ഡോ. ഒമർ അൽ ഉവൈസ്, മേജർ ജനറൽ അസീം സുവൈദി എന്നിവരെ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര സന്ദർശിച്ചപ്പോൾ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട് സെക്യൂരിറ്റി ഭാരവാഹികളായ ഡോ. ഒമർ അൽ ഉവൈസ്, മേജർ ജനറൽ അസീം സുവൈദി എന്നിവരെ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര സന്ദർശിച്ചപ്പോൾ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തി അനധികൃതമായി താമസിക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള  സാധ്യതകളെക്കുറിച്ചും ഷാർജ ഇന്ത്യൻ അസോസിയേഷൻ പദ്ധതിയുമായി സഹകരിക്കുന്നതിനെക്കുറിച്ചും പ്രസിഡന്റ് നിസാർ തളങ്കര ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട് സെക്യൂരിറ്റി ഭാരവാഹികളായ ഡോ. ഒമർ അൽ ഉവൈസ്, മേജർ ജനറൽ അസീം സുവൈദി എന്നിവരുമായി ചർച്ച നടത്തി. 

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

സാധുവായ വീസയിൽ നിയമപരമായി രാജ്യത്ത് തുടരാൻ യുഎഇ സർക്കാർ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. വരും വർഷങ്ങളിൽ യുഎഇയിൽ പുതിയ തൊഴിലവസരങ്ങൾക്കുള്ള സാധ്യതകൾ കൂടിക്കാഴ്ചയിൽ ഉദ്യോഗസ്ഥർ എടുത്തുപറഞ്ഞു. സന്ദർശക, താമസ വീസകളുടെ കാലാവധി കഴിഞ്ഞ്  യുഎഇയിൽ അനധികൃതമായി താമസിക്കുന്നവർക്ക് സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവിൽ പിഴയില്ലാതെ സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള അവസരമാണ് പൊതുമാപ്പ്. കൂടാതെ, താമസ രേഖകൾ നിയമപരമാക്കിയാൽ ഇവിടെ തന്നെ തുടരാനുള്ള അവസരവും ലഭിക്കും.  

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

അപേക്ഷിക്കേണ്ടത് എപ്പോൾ, എവിടെ?പൊതുമാപ്പിനുള്ള അപേക്ഷാ ഫോം ശേഖരിക്കുന്നതിനും അവ സമർപ്പിക്കുന്നതിനും പൊതുജനങ്ങൾക്ക് സെപ്റ്റംബർ 1 മുതൽ എല്ലാ ഇമിഗ്രേഷൻ അംഗീകൃത ടൈപ്പിങ് സെന്ററുകളെ സമീപിക്കാം.  

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

വരും വര്‍ഷങ്ങളിൽ കൂടുതൽ തൊഴിൽ സാധ്യതകൾ
∙ സാധുതയുള്ള വീസയുള്ള എല്ലാവരെയും രാജ്യത്തേക്ക് യുഎഇ ക്ഷണിക്കുന്നു.
∙ വരും വർഷങ്ങളിൽ യുഎഇയിൽ കൂടുതൽ തൊഴിൽ സാധ്യതകളെന്ന് അധികൃതർ.
∙ മതിയായ താമസ രേഖകളില്ലാതെ യുഎഇയിൽ താമസിക്കുന്ന വൈദഗ്ധ്യമുള്ളവർ പൊതുമാപ്പ് ഉപയോഗപ്പെടുത്തി താമസം നിയമവിധേനയാക്കണം.
∙ പൊതുമാപ്പിലൂടെ രാജ്യം വിടുന്നവർക്ക് യുഎഇയിലേക്ക് തിരിച്ചുവരാവുന്നതാണ്. എന്നാൽ, സിവിൽ, ലേബർ, വാണിജ്യം തുടങ്ങിയ കേസുകളുള്ളവർക്ക് അതെല്ലാം തീർപ്പാക്കിയ ശേഷമേ രാജ്യം വിടാനാകൂ. ഇതിനായി ബന്ധപ്പെട്ട വകുപ്പുകളെ സമീപിക്കണം. ‌

English Summary:

UAE Amnesty: Those with cases can return after disposal; More job opportunities in UAE.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com