ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് സൗദിയിലെ ഇന്ത്യൻ പ്രവാസി സമൂഹം
Mail This Article
റിയാദ് ∙ ഇന്ത്യയുടെ 78മത് സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ സമൂചിതമായി ആഘോഷിച്ച് സൗദിയിലെ ഇന്ത്യൻ പ്രവാസി സമൂഹം. റിയാദിലെ ഇന്ത്യൻ സ്ഥാനപതി കാര്യലയത്തിൽ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്. രാവിലെ 8.30 ഓടെ ഇന്ത്യൻ സ്ഥാനപതി ഡോ. സുഹൈൽ അജാസ് ഖാൻ സ്ഥാനപതി ദേശീയ പതാക ഉയർത്തി. മഹാത്മാ ഗാന്ധിജിയുടെ പ്രതിമയിൽ പുഷ്പഹാരം സമർപ്പിച്ചു.
തുടർന്ന് നിരവധി കലാസാംസ്കാരിക പരിപാടികൾ അരങ്ങേറി. രാഷ്ട്രപതി ദ്രൗപദി മുർമ്മുവിന്‍റെ സന്ദേശം വായിച്ച് സ്ഥാനപതി സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ചു പ്രസംഗിച്ചു. റിയാദിലുള്ള ഇന്ത്യൻ സ്കൂളുകളിലെ കുട്ടികൾ ആലപചിച്ച ദേശഭക്തി ഗാനങ്ങൾ, വിവിധ നൃത്തനൃത്യങ്ങളും അവതരിപ്പിച്ചു. സ്ഥാനപതി കാര്യാലയ ഉദ്യോഗസ്ഥർ, ഇന്ത്യൻ മാധ്യമപ്രവർത്തകർ, നാനാതുറകളിലുള്ള പ്രവാസി ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ളവരടക്കം നിരവധി പേരാണ് സ്വാതന്ത്യദിനാഘോഷങ്ങളിൽ അണിചേർന്നത്.
സ്വാതന്ത്ര്യ ദിനാഘോഷത്തിനു മുന്നോടിയായി ഹർ ഘർ തിരംഗ പരിപാടിയും സ്ഥാനപതി കാര്യലയത്തിൽ സംഘടിപ്പിച്ചിരുന്നു. എംബസി ജീവനക്കാരും നിരവധി ഇന്ത്യൻ പ്രവാസികളും പങ്കെടുത്തിരുന്നു.