ADVERTISEMENT

അബുദാബി ∙ കേസുകളിൽപ്പെട്ട് യാത്രാ വിലക്കുള്ളവർക്ക് സന്തോഷവാർത്ത, യാത്രാ നിരോധനം നീക്കാൻ ഇനി അപേക്ഷിക്കേണ്ടതില്ലെന്നും കേസ് തീർന്നാൽ യാത്രാ വിലക്ക് നീങ്ങുമെന്നു യുഎഇ നീതിന്യായ മന്ത്രാലയം അറിയിച്ചു.

യാത്രാ നിരോധനം നീക്കം ചെയ്യുന്നതിന് നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടായിരുന്നു.  ക്ലിയറൻസും ചില അനുബന്ധ രേഖകളും സമർപ്പിച്ചാലേ വിലക്ക് നീങ്ങുകയുള്ളൂ. എന്നാൽ ഇനി ഇത്തരം നടപടികള്‍ ആവശ്യമില്ല.  ഉടൻ തന്നെ യാത്രാ നിരോധനം നീക്കം ചെയ്യാനുള്ള ഉത്തരവിൽ മന്ത്രാലയം നടപടിയെടുക്കും.

dubai-airport
ക്രെഡിറ്റ്: സ്പെഷ്യൽ അറേഞ്ച്മെൻ്റ്

ഇൗ നടപടികൾ പൂർത്തിയാക്കാനുള്ള സമയവും ചുരുക്കിയി‌ട്ടുണ്ട്. .ഉദ്യോഗസ്ഥ തടസ്സങ്ങൾ നീക്കി ഫെഡറൽ ഗവൺമെന്റ് സേവനങ്ങളുടെ ഫലപ്രാപ്തി ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഈ വർഷം ആദ്യം ആരംഭിച്ച യുഎഇയുടെ സീറോ ഗവൺമെന്റ് ബ്യൂറോക്രസി പ്രോഗ്രാമിന്റെ ഭാഗമാണ് ഈ സംരംഭമെന്ന് മന്ത്രാലയം അറിയിച്ചു.

English Summary:

UAE Travel ban now lifted automatically

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com