ശുദ്ധജല റീഫിൽ സ്റ്റേഷനുകളെത്തി; ദുബായിക്ക് 40 ലക്ഷം പ്ലാസ്റ്റിക് കുപ്പികളിൽനിന്ന് മോചനം
Mail This Article
×
ദുബായ് ∙ പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച റീഫിൽ സ്റ്റേഷനുകൾ വഴി 40 ലക്ഷം പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കാനായെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ദുബായ് കാനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. പാർക്കുകൾ, ബീച്ചുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിലാണ് റീഫിൽ സ്റ്റേഷനുകൾ സ്ഥാപിച്ചത്.
ദുബായുടെ മികച്ച പരിസ്ഥിതി സൗഹൃദ മാതൃകയാണിതെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. വെള്ളം ആവശ്യമുള്ളവർക്ക് കുപ്പിയുമായെത്തി ശുദ്ധജലം ശേഖരിക്കാനുള്ള സൗകര്യമാണ് റീഫിൽ സ്റ്റേഷനിലുള്ളത്. ഓരോ തവണയും വെള്ളം കുടിച്ച് കുപ്പി ഉപേക്ഷിക്കുന്നത് കുറയ്ക്കുകയാണ് ലക്ഷ്യം. ഇത്തരത്തിലാണ് 40 ലക്ഷം കുപ്പികൾക്കു തുല്യമായ സംരക്ഷണം ഉണ്ടായതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
English Summary:
Dubai Municipality Saves over 4 Million Plastic Bottles Through Dubai Can Initiative
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.