ADVERTISEMENT

മസ്‌കത്ത് ∙ ഒമാനിൽ പുതിയ വീസ വിലക്കിൽ ഇല്ലാതാകുന്നത് മലയാളികൾ ഉൾപ്പെടെ ആയിരങ്ങളുടെ തൊഴിൽ സ്വപ്നമാണ്. സ്വദേശിവൽക്കരണം കൂടുതൽ വകുപ്പുകളിലേക്ക് വ്യാപിപ്പിക്കുന്നതോടെ പ്രവാസികളുടെ എണ്ണം നേർ പകുതിയാകും.

നിർമാണ – ശുചീകരണ തൊഴിലാളികൾ, കയറ്റിറക്ക് ജോലിക്കാർ, ഇഷ്ടികപ്പണിക്കാർ, സ്റ്റീൽ ഫിക്‌സർമാർ, തയ്യൽക്കാർ, ജനറൽ ഇലക്ട്രീഷൻമാർ, വെയിറ്റർമാർ, പെയിന്റർമാർ, പാചകക്കാർ, ഹോം ഇൻസ്റ്റലേഷൻ ഇലക്ട്രീഷൻ, ബാർബർ എന്നീ മേഖലകളിലാണ് പ്രവാസികൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. നിലവിൽ ഈ ജോലി ചെയ്യുന്നവരിൽ ഭൂരിപക്ഷവും മലയാളികളാണ്.

∙ വീസ വിലക്ക് 6 മാസത്തേക്ക്
തൽക്കാലം അവരുടെ ജോലിയെ ബാധിക്കില്ലെങ്കിലും പുതിയതായി ആർക്കും ജോലി ലഭിക്കില്ല. 6 മാസത്തേക്കാണ് ഈ ജോലികളിലെ വീസ വിലക്ക്. നിലവിലെ ജോലിക്കാർക്ക് വീസ പുതുക്കാം. സ്വദേശികൾക്ക് കൂടുതൽ അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. 30ൽ അധികം തൊഴിലുകളാണ് സ്വദേശികൾക്ക് മാത്രമായി പരമിതപ്പെടുത്തിയത്. സെപ്റ്റംബർ മുതൽ ഇത് പ്രാബല്യത്തിൽ വരും.

നിലവിൽ സർക്കാർ, സ്വകാര്യ മേഖലയിൽ നൂറിലധികം തസ്തികകളിൽ പ്രവാസികൾക്ക് തൊഴിൽ വിലക്കുണ്ട്. ഇതേത്തുടർന്ന് ആയിരക്കണക്കിന് ആളുകൾക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. നിലവിൽ പ്രവാസികൾ ജോലി ചെയ്യുന്ന ഗതാഗതം, ലോജിസ്റ്റിക്‌സ്, കമ്മ്യൂണിക്കേഷൻസ്, ഐടി മേഖലകളിൽ ഘട്ടം ഘട്ടമായി സമ്പൂർണ സ്വദേശിവൽകരണം നടപ്പാക്കും. വിവിധ മേഖലകളിൽ സ്വദേശികൾക്ക് മാത്രമായി മന്ത്രാലയം പ്രത്യേക തസ്തികകൾ അനുവദിക്കും. സർക്കാർ നിർദ്ദേശിച്ച സ്വദേശിവത്കരണ തോത് പാലിക്കാത്ത സ്വകാര്യ സ്ഥാപനങ്ങളുമായി സർക്കാർ വകുപ്പുകളും കമ്പനികളും ഇടപാടുകൾ നടത്തരുതെന്നും തൊഴിൽ മന്ത്രാലയം ഉത്തരവിട്ടു.

∙ കമ്പനികൾക്ക് ഇ– സർട്ടിഫിക്കറ്റ്
സ്വദേശിവൽകരണത്തൊടൊപ്പം എല്ലാ സ്വകാര്യ കമ്പനികളും നിശ്ചയിക്കപ്പെട്ട തൊഴിൽ നിലവാരം ഉണ്ടാക്കിയെന്നതിനും സർക്കാർ ആവശ്യപ്പെട്ട സ്വദേശിവൽകരണ തോത് നടപ്പാക്കിയെന്നതിനും ഇ– സർട്ടിഫിക്കറ്റും നേടണം. പുതിയ ഉത്തരവ് നടപ്പിലാക്കാത്ത കമ്പനികൾക്കും സ്ഥാപനങ്ങൾക്കും എതിരെ നടപടിയുണ്ടാവും.

English Summary:

Labour Ministry Suspends Visas for Expats in Select Professions for 6 Months in Oman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com