ADVERTISEMENT

മനാമ ∙ രാജ്യത്തെ പഴക്കമുള്ള ഭൂഗർഭ കിണറുകളുടെ  സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇത്തരം  കിണറുകളുടെ ഉടമകളോട് അവരുടെ വിശദവിവരങ്ങൾ  അധികാരികളുമായി പങ്കുവയ്ക്കാൻ ആവശ്യപ്പെട്ടിട്ടുള്ളതായി മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയം അറിയിച്ചു. ഈ വർഷം നവംബർ 30നകം വിവരങ്ങൾ റജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

ഭൂഗർഭജലത്തിന്റെ സുസ്ഥിര പരിപാലനം ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് കിണറുകളുടെ ഡാറ്റ അപ്‌ഡേറ്റ് ചെയ്യാൻ മന്ത്രാലയം ആരംഭിച്ചതെന്ന് പ്രസ്താവനയിൽ പറഞ്ഞു. വിവിധ മേഖലകളിലെ അത്തരം കിണറുകളുടെ എല്ലാ ഉടമകളും നിയന്ത്രണങ്ങൾ പാലിക്കുകയും നവംബർ 30-ന് ഗ്രേസ് പിരീഡ് അവസാനിക്കുന്നതിന് മുൻപ് തന്നെ  പ്രാദേശിക അഗ്രികൾച്ചറൽ പ്രൊഡക്ഷൻ ഡയറക്ടറേറ്റിൽ അവരുടെ വിശദാംശങ്ങൾ സമർപ്പിക്കണമെന്നാണ് അറിയിച്ചിട്ടുള്ളത് . ഭൂഗർഭജലത്തിന്റെ ഉപയോഗം സംബന്ധിച്ച നിയമങ്ങളുടെയും ചട്ടങ്ങളുടെയും വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്നുള്ള പരിശോധനകളാണ് നടന്നുവരുന്നത്. 

കിണറുകളുള്ള വസ്‌തുക്കൾ ഉപയോഗപ്പെടുത്തുന്നത് വാടകയ്‌ക്കെടുത്ത  ഉടമകളോ ആളുകളോ ആണെങ്കിലും അവരുടെ മുഴുവൻ പേര്, സിപിആർ നമ്പർ, ഫോൺ നമ്പർ, മേൽവിലാസം, ഇമെയിൽ വിലാസം എന്നിവ ഉൾപ്പെടെയുള്ള പ്രസക്തമായ വിവരങ്ങൾ മന്ത്രാലയത്തിന് നൽകേണ്ടതുണ്ട്.

സീരിയൽ നമ്പർ, നിലവിൽ ഉള്ള അവസ്ഥ, രേഖ അല്ലെങ്കിൽ ഉടമസ്ഥാവകാശ രേഖകൾ, കിണർ സ്ഥിതി ചെയ്യുന്ന വിലാസം, കിണറിന്റെ തരം, ജല ഉപയോഗം എന്നിവയുണ്ടെങ്കിൽ, കിണറിനെക്കുറിച്ചുള്ള വിവരങ്ങളും അവർ നൽകേണ്ടതുണ്ട്. മന്ത്രാലയവും കിണറുകളുടെ ഉടമകളും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുകയും സുഗമമാക്കുകയും ചെയ്യുന്നതിനാൽ ആവശ്യമായ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടത് നിർണായകമാണ് മന്ത്രാലയത്തിന്റെ  പ്രസ്താവനയിൽ പറയുന്നു.

ഭാവി തലമുറകൾക്കായി കിണറുകൾ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു, കൂടാതെ രാജ്യത്തെ ജലസുരക്ഷ വർധിപ്പിക്കുകയും ചെയ്യുന്നു. കിണറുകൾ രജിസ്റ്റർ ചെയ്യുന്നതിനോ അവരുടെ വിവരങ്ങൾ ഓൺലൈനിൽ അപ്ഡേറ്റ് ചെയ്യുന്നതിനോ വേണ്ടി, ഉടമകൾ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ mun.gov.bh സന്ദർശിച്ച് ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കേണ്ടതാണ്. എന്തെങ്കിലും അന്വേഷണങ്ങൾക്കായി, ഉടമകൾക്ക് 17987085 അല്ലെങ്കിൽ 17987068 എന്ന നമ്പറിൽ വിളിച്ച് ഞായറാഴ്ച മുതൽ വ്യാഴം വരെയുള്ള ഔദ്യോഗിക സമയങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ ഏത് സമയത്തും മന്ത്രാലയവുമായി ബന്ധപ്പെടാവുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു.

English Summary:

Bahrain: Register Old Wells by Nov 30 to Preserve Heritage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com