ADVERTISEMENT

ദുബായ്  ∙ കുട്ടികളുടെ ഓട്ടിസം പരിചരണം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള 'ബ്ലൂ കഫെ' സംരംഭം ദുബായ് ഹെൽത്ത് ആരംഭിച്ചു. സമൂഹത്തിൽ 'ലിവിങ് ലാബ്' ആയി രൂപകൽപന ചെയ്‌തിരിക്കുന്ന പ്ലാറ്റ്‌ഫോം, ഓട്ടിസം കെയർ മെച്ചപ്പെടുത്തുന്നതിനുള്ള പഠന വിഭവങ്ങളും ഫണ്ട് ഗവേഷണ സംരംഭങ്ങളും വാഗ്ദാനം ചെയ്യുന്നു. 

രക്ഷിതാക്കൾക്കും പരിചരിക്കുന്നവർക്കും പരസ്പരം ബന്ധപ്പെടാനും അനുഭവങ്ങൾ പങ്കിടാനും പഠിക്കാനും സഹായകരമായ അന്തരീക്ഷം പ്രദാനം ചെയ്യുകയാണ്  അൽ ജലീല ചിൽഡ്രൻസ് ഹോസ്പിറ്റലിൽ  ക്ലിനിക്കൽ കൺസൾട്ടേഷൻ പ്രോഗ്രാമായി തുടക്കത്തിൽ അവതരിപ്പിച്ച ഈ സംരംഭം   ലക്ഷ്യമിടുന്നത്.  ഓട്ടിസത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ ഗവേഷണ സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് കുടുംബങ്ങൾക്കുള്ള പ്രായോഗിക പരിചരണ തന്ത്രങ്ങൾ പകർന്നുനൽകാൻ വെബിനാറുകളും വെബ്സൈറ്റ് അവതരിപ്പിക്കും.

വിവരങ്ങൾക്കപ്പുറം, പ്ലാറ്റ്‌ഫോം ഓൺലൈൻ കമ്മ്യൂണിറ്റി ഫോറവും രൂപീകരിക്കും. കുടുംബങ്ങളെ പരസ്പരം ബന്ധിപ്പിക്കാനും ആശയവിനിമയം നടത്താനുമുള്ള ഒരു വെർച്വൽ ഇടമായിരിക്കും ഇതെന്ന് അധികൃതർ വ്യക്തമാക്കി. പദ്ധതി വരും മാസങ്ങളിൽ എമിറേറ്റിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ദുബായ് ഹെൽത്ത് അറിയിച്ചു. ഈ കഫേയിൽ നിന്ന് ലഭിക്കുന്ന മുഴുവൻ വരുമാനവും ഓട്ടിസം ബാധിച്ച വ്യക്തികൾക്ക് നൽകുന്ന പരിചരണത്തിന്റെ ഗുണനിലവാരം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഗവേഷണങ്ങൾക്ക് മാത്രമായി വിനിയോഗിക്കുമെന്നും പറഞ്ഞു.

English Summary:

Dubai Health launches 'Blue Café' to support autism care

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com