ADVERTISEMENT

ദുബായ് ∙ പുതിയ അധ്യയന വർഷം ദുബായിൽ സ്കൂളുകളും നഴ്സറികളും യൂണിവേഴ്സിറ്റികളും ഉൾപ്പെടെ പുതിയ 39 വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിക്കും. എല്ലാ സ്ഥാപനങ്ങളിലും കൂടി 16,000 സീറ്റുകളുണ്ടാകും. സ്വകാര്യ മേഖലയിലാണ് എല്ലാ സ്ഥാപനങ്ങളും ആരംഭിക്കുന്നതെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) അറിയിച്ചു. പുതിയ സ്കൂളുകളിൽ 5 എണ്ണം ബ്രിട്ടിഷ് കരിക്കുലമാണ്.

ജുമൈറയിലെ ദുബായ് ബ്രിട്ടിഷ് സ്കൂൾ, ജെംസ് ഫൗണ്ടേഴ്സ് സ്കൂൾ ദുബായ് സൗത്ത്, ന്യു ഡോൺ പ്രൈവറ്റ് സ്കൂൾ മുഹൈസിന, ഹാംറ്റൺ ഹൈറ്റ്സ് ഇന്റർനാഷനൽ സ്കൂൾ തവാർ, സ്പ്രിങ്ഫീൽഡ് ഇന്റർനാഷനൽ സ്കൂൾ അൽ അവീർ എന്നിവയാണ് യുകെ കരിക്കുലം സ്കൂളുകൾ. അൽ ബർഷ സൗത്തിൽ ഫ്രഞ്ച് കരിക്കുലത്തിലും പുതിയ സ്കൂൾ തുറക്കും– ‌ലീസെ ഫ്രാൻസെ ഷാൻ മെർമോസ് സൗത്ത്. 

29 പുതിയ ഏർലി ചൈൽഡ്ഹുഡ് സെന്ററുകളും (ഇസിസി) ആരംഭിക്കുന്നുണ്ട്. ഇതിൽ ഒരെണ്ണം ചൈനീസ് കരിക്കുലത്തിലാണ്. ദുബായിലെ ആദ്യ ചൈനീസ് കരിക്കുലം ഇസിസിയാണിത്. മറ്റുള്ളവ ബ്രിട്ടിഷ് സിലബസാണ്. 4 പുതിയ യൂണിവേഴ്സിറ്റികളാണ് പ്രവർത്തനം ആരംഭിക്കുന്നത്. 

ഇതിൽ ഇന്ത്യയിൽ നിന്നുള്ള  സിംബയോസിസ് ഇന്റർനാഷനൽ യൂണിവേഴ്സിറ്റിയുമുണ്ട്. ഫ്രാൻസിൽ നിന്നുള്ള സ്കൂൾ ഓഫ് നോളജ് ഇക്കോണമി ആൻഡ് മാനേജ്മെന്റ് ബിസിനസ് സ്കൂൾ,  പ്ലീക്കനോവ് റഷ്യൻ യൂണിവേഴ്സിറ്റി ഓഫ് ഇക്കണോമിക്സ്, ചൈന – യുഎഇ സംരംഭമായ നിയോ ഹൊറൈസൺ സ്കൂൾ ഓഫ് ബിസിനസ് എന്നിവയാണ് മറ്റു യൂണിവേഴ്സിറ്റികൾ. ബിസിനസിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾ മാത്രമാണ് നിയോ ഹൊറൈസണിൽ ലഭിക്കുക. മറ്റു മൂന്നിടത്തും ബിരുദ, ബിരുദാനന്തര കോഴ്സുകൾ ലഭിക്കും.

English Summary:

Dubai to Get 39 New Private Education Providers in 2024-25 Academic Year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com