നാല് രാജ്യങ്ങളുമായി പുതിയ കരാർ ഒപ്പുവച്ച് കിങ് സൽമാൻ ഇന്റർനാഷനൽ വിമാനത്താവളം
Mail This Article
റിയാദ് ∙ റിയാദിലെ കിങ് സൽമാൻ ഇന്റർനാഷനൽ വിമാനത്താവള ഡെവലപ്‌മെന്റ് കമ്പനി നാല് പ്രമുഖ രാജ്യങ്ങളുമായി തന്ത്രപരമായ കരാറുകളിൽ ഒപ്പുവെച്ചതായി പ്രഖ്യാപിച്ചു. വാസ്തുവിദ്യ, എഞ്ചിനീയറിങ്, നിർമാണം, എയർ ട്രാഫിക് മാനേജ്മെന്റ് എന്നീ മേഖലകളിലെ കമ്പനികൾ, സൗദി അറേബ്യയിലെയും വിശാലമായ പ്രദേശത്തെയും ടൂറിസം, യാത്ര, ഗതാഗതം എന്നിവയുടെ കേന്ദ്രമായി കിങ് സൽമാൻ വിമാനത്താവളത്തെ വികസിപ്പിക്കുന്നതിനുള്ള ഒരു പുതിയ ഘട്ടം ആരംഭിക്കും.
57 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള വിമാനത്താവളത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ രൂപകല്‍പന ചെയ്യും. അതിൽ നിരവധി ടെർമിനലുകൾ, ആറ് റൺവേകൾ, മൾട്ടി-അസറ്റ് റിയൽ എസ്റ്റേറ്റ് ഏരിയ എന്നിവ ഉൾപ്പെടുന്നു. യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സവിശേഷമായ യാത്രാനുഭവം സമ്മാനിക്കുന്നതിന് കിങ് സല്‍മാന്‍ വിമാനത്താവളം രൂപകല്‍പന റിയാദിന്റെ ഐഡന്റിറ്റി പ്രതിഫലിപ്പിക്കുകയും സൗദി സംസ്‌കാരത്തെ അനുകരിക്കുകയും ചെയ്യും.
വിമാനത്താവളത്തിന്റെ വിശദമായ മാസ്റ്റര്‍ പ്ലാനിനും പുതിയ റണ്‍വേകളുടെ രൂപകല്‍പനക്കുമായി എന്‍ജിനീയറിങ് കമ്പനിയായ ജേക്കബ്‌സ് പ്രത്യേക കണ്‍സള്‍ട്ടിങ് സേവനങ്ങള്‍ നല്‍കും. കണ്‍സള്‍ട്ടിങ്, കണ്‍സ്ട്രക്ഷന്‍ മേഖലയിലെ പ്രമുഖ കമ്പനിയായ മെയ്‌സ്, ആസൂത്രണത്തിന്റെയും നിര്‍മാണത്തിന്റെയും എല്ലാ ഘട്ടങ്ങളിലും മികച്ച രാജ്യാന്തര സമ്പ്രദായങ്ങളും നൂതനത്വങ്ങളും നൂതന രീതികളും പ്രയോഗിക്കും.
വ്യോമയാന സാങ്കേതിക, പ്രവര്‍ത്തന സൊല്യൂഷനുകളില്‍ വൈദഗ്ധ്യമുള്ള സൗദി കമ്പനിയായ നേര ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് എയര്‍ ട്രാഫിക് കാര്യക്ഷമത വര്‍ധിപ്പിക്കാനും പ്രവര്‍ത്തന പ്രക്രിയകള്‍ മെച്ചപ്പെടുത്താനും വ്യോമമേഖലയുടെ രൂപകല്‍പനക്ക് മേല്‍നോട്ടം വഹിക്കും. വിമാനത്താവളത്തിന്റെ മാസ്റ്റർ പ്ലാൻ 2022 നവംബറിൽ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരൻ അവതരിപ്പിച്ചിരുന്നു.