മസ്കത്തിൽ വാഹനാപകടം; മലയാളി മരിച്ചു
Mail This Article
×
കല്ലമ്പലം ∙ മസ്കത്തിൽ റോഡ് കുറുകെ കടക്കുന്നതിനിടെ വാഹനം ഇടിച്ച് കല്ലമ്പലം കീഴൂർ ആര്യ ഭവനിൽ മധുലാൽ (54) മരിച്ചു. കഴിഞ്ഞ വെള്ളി രാത്രി ആണ് സംഭവം.
പുറത്തിറങ്ങിയ മധുവിനെ കാണാത്തതിനെ തുടർന്ന് പരിചയക്കാർ പൊലീസിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് അപകടത്തിൽ മരിച്ച വിവരം അറിയുന്നത്. 32 വർഷമായി മധു ഒമാനിൽ ആണ്. സുവൈദ് ഖദ്റയിലെ കൺസ്ട്രക്‌ഷൻ സ്ഥാപനത്തിൽ ഫോർമാൻ ആയിരുന്നു. ഭാര്യ: രഞ്ജു കൃഷ്ണ. മക്കൾ: ആര്യ,ആതിര. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.
English Summary:
Road Accident: Pravasi Malayali Died in Oman
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.