ബാഗേജിന്റെ തൂക്കം കുറച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ടിക്കറ്റ് നിരക്കിൽ വലയുന്ന പ്രവാസികൾക്ക് ഇരുട്ടടി
Mail This Article
×
ദുബായ് ∙ എയർ ഇന്ത്യ എക്സ്പ്രസ് ബാഗേജിന്റെ തൂക്കം കുറച്ചു. 30 കിലോ സൗജന്യ ലഗേജ് പരിധി 20 കിലോയാക്കി. അധികം ബാഗേജ് വേണമെങ്കിൽ പണം നൽകണം. ടിക്കറ്റ് നിരക്കിൽ പ്രവാസികൾ പൊറുതിമുട്ടുമ്പോഴാണ് ലഗേജ് നിരക്ക് കുറച്ചുള്ള തിരിച്ചടി. ഈ മാസം 19ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്തവരുടെ ലഗേജ് പരിധിയാണ് കുറച്ചത്.
ഹാൻഡ് ബാഗേജ് 7 കിലോയാണ്. 9നു മുൻപ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് 30 കിലോ ലഗേജ് അനുവദിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. യുഎഇ ഒഴികെ മറ്റ് ജിസിസി രാജ്യങ്ങളിലേക്കുള്ള സർവീസിൽ ലഗേജിന് ഭാരപരിധി കുറച്ചിട്ടില്ല.
English Summary:
Air India Baggage Allowance Reduced to 20kg
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.