ADVERTISEMENT

റിയാദ് ∙ റിയാദ് മെട്രോയുടെ പ്രവർത്തനം ഈ വർഷം ആരംഭിക്കുമെന്ന് സൗദി ഗതാഗത, ലോജിസ്റ്റിക് സേവന മന്ത്രി സാലിഹ് അൽ ജാസർ പറഞ്ഞു. ആഗോളതലത്തിൽ ഒറ്റ ഘട്ടത്തിൽ നിർമിക്കുന്ന ഏറ്റവും വലിയ മെട്രോ പദ്ധതിയാണ് റിയാദ് മെട്രോയെന്ന് അദ്ദേഹം സൂചിപ്പിച്ചു. സൗദിയിൽ നിലവിൽ 22 ലോജിസ്റ്റിക്സ് സോണുകളുണ്ട്. 2030 ഓടെ ലോജിസ്റ്റിക്സ് സോണുകളുടെ എണ്ണം 59 ആയി ഉയർത്തുകയാണ് ലക്ഷ്യം. 

നിലവിൽ രാജ്യത്തെ തുറമുഖങ്ങളിലെ ലോജിസ്റ്റിക്സ് സോണുകളിൽ 1,000 കോടി റിയാലിന്റെ നിക്ഷേപങ്ങളാണുള്ളത്. പുതുതായി ആരംഭിച്ച ദേശീയ വിമാന കമ്പനിയായ റിയാദ് എയറിന് അടുത്ത വർഷം ആദ്യ ബാച്ച് വിമാനങ്ങൾ ലഭിക്കും. അടുത്ത വർഷം തന്നെ കമ്പനി സർവീസുകൾ ആരംഭിക്കുമെന്നും എൻജിനീയർ സ്വാലിഹ് അൽജാസിർ പറഞ്ഞു.

ജിദ്ദ തുറമുഖത്ത് മെഴ്‌സ്‌ക്‌ കമ്പനി നടത്തിയ നിക്ഷേപം ലോകത്തെ ഏറ്റവും വലിയ ലോജിസ്റ്റിക്‌സ് നിക്ഷേപമാണ്. 130 കോടി റിയാൽ ചെലവഴിച്ചാണ് ജിദ്ദ തുറമുഖത്ത് മെഴ്‌സ്‌ക് കമ്പനി ലോജിസ്റ്റിക്സ് സോൺ സ്ഥാപിച്ചിരിക്കുന്നത്. സൗദി പോർട്ട്സ് അതോറിറ്റിയും വൻകിട സൗദി, വിദേശ കമ്പനികളും 2,500 കോടി റിയാലിന്റെ നിക്ഷേപ കരാറുകൾ ഒപ്പുവച്ചിട്ടുണ്ടെന്നും ഉമർ ഹരീരി പറഞ്ഞു.

English Summary:

Riyadh Metro will Start Operations this Year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com