ADVERTISEMENT

റാസൽഖൈമ ∙ വ്യാജ സൗന്ദര്യവർധക വസ്തുക്കൾ സൂക്ഷിച്ച രണ്ട് ഗോഡൗണുകളിൽ പൊലീസ് നടത്തിയ റെയ്ഡിൽ ലക്ഷക്കണക്കിന് ലിപ്സ്റ്റിക്കുകളും ഷാംപൂവും പിടിച്ചെടുത്തു. അറബ് വംശജരായ 3 പ്രതികളെ അറസ്റ്റ് ചെയ്തു.

 2.3 കോടി ദിർഹം വിലമതിക്കുന്ന വസ്തുക്കളാണ് പിടിച്ചെടുത്തത്. ലിപ്സ്റ്റിക്കുകൾ മാത്രം 6.5 ലക്ഷം എണ്ണം ഉണ്ടായിരുന്നു. പ്രമുഖ ബ്രാൻഡുകളുടെ പേരിലുള്ള ഇവയെല്ലാം വ്യാജമാണെന്നു പരിശോധനയിൽ കണ്ടെത്തി. സാമ്പത്തിക വികസന വകുപ്പിന്റെ രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് നടപടി. വിവരം ലഭിച്ചയുടൻ ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി തിരച്ചിൽ നടത്തുകയായിരുന്നു.

English Summary:

UAE Seizes 650K Fake Cosmetics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com