ADVERTISEMENT

റിയാദ് . റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളം ജൂലൈ അവസാനത്തിലും ഓഗസ്റ്റിന്റെ തുടക്കത്തിലും യാത്രക്കാരുടെ എണ്ണത്തിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് രേഖപ്പെടുത്തി. 2024 ജൂലൈയിൽ 3.5 ദശലക്ഷം യാത്രക്കാരെ സ്വീകരിച്ചതായി റിയാദ് വിമാനത്താവള കമ്പനി (ആർഎസി) നിയന്ത്രിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന കെകെഐഎ പത്രക്കുറിപ്പിൽ അറിയിച്ചു. ജൂണിൽ സ്ഥാപിച്ച 3.1 ദശലക്ഷം യാത്രക്കാരുടെ മുൻ റെക്കോർഡ് മറികടന്ന് 400,000 യാത്രക്കാരുടെ വർധനവാണിപ്പോൾ ഉണ്ടായിരിക്കുന്നത്.

ഈ റെക്കോർഡ് പ്രവർത്തന കണക്കുകളുടെ സ്ഥിരതയാർന്ന നേട്ടം റിയാദ് വിമാനത്താവള ടീമിന്റെയും ഞങ്ങളുടെ പങ്കാളികളുടെയും പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും യാത്രക്കാർക്ക് മികച്ച അനുഭവം നൽകുന്നതിനുമുള്ള സമർപ്പണത്തെ എടുത്തുകാണിക്കുന്നതാണെന്ന് റിയാദ് വിമാനത്താവള കമ്പനി സിഇഒ അയ്മൻ അബോഅബ പറഞ്ഞു.

വ്യോമയാന മേഖല അഭിമുഖീകരിക്കുന്ന ആഗോള സാങ്കേതിക വെല്ലുവിളികൾക്കിടയിലും, വിമാനത്താവളം ജൂണിൽ 88 ശതമാനവും ജൂലൈയിൽ 84 ശതമാനവും ഓൺ-ടൈം ഡിപ്പാർച്ചർ നിരക്ക് നിലനിർത്തിയതായും അദ്ദേഹം പറഞ്ഞു.

English Summary:

King Khalid International Airport sets passenger traffic record

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com