ADVERTISEMENT

തൃപ്രയാർ/ അബുദാബി ∙ ഇലക്ട്രോണിക് കീബോർഡിൽ മാന്ത്രിക സംഗീതം വിരിയിച്ച് പത്തുവയസ്സുകാരി ജിയ ആസ്വാദകമനം കീഴടക്കുന്നു. നാട്ടിക പനക്കൽ പി.ജെ. ജയസിന്റെയും പി.എൻ. ഇന്ദുവിന്റെയും മകളായ ജിയ പനക്കൽ ജയസ് മാതാപിതാക്കളോടൊപ്പം അബുദാബിയിലാണ് താമസം. 

സെന്റ് ജോസഫ്സ് സ്കൂളിൽ 5-ാം ക്ലാസ് വിദ്യാർഥിയാണ്. നാലര വയസ്സിൽ കീബോർഡ് പഠിക്കാൻ തുടങ്ങിയ ജിയ ആറാം വയസ്സിൽ ലണ്ടൻ ട്രിനിറ്റി കോളജിൽ നിന്ന് ഇലക്ട്രോണിക് കീബോർഡ് ഗ്രേഡ്-ഒന്ന് പരീക്ഷ വിജയിച്ചു. 

പത്താം വയസ്സിൽ ഡിസ്റ്റിങ്ഷനോടൊപ്പം ഗ്രേഡ്-8 പരീക്ഷയും വിജയിച്ചു. അബുദാബി ആസ്ഥാനമായുള്ള പ്രഫഷനൽ മ്യൂസിക് ബാൻഡിൽ ലീഡ് ഗിറ്റാറിസ്റ്റ്, കീ-ബോർഡിസ്റ്റ് എന്നീ മേഖലകളിൽ പ്രകടനം നടത്തിയത് കൂടുതൽ അംഗീകാരം നേടിക്കൊടുത്തു. ഐഎസ്‌സി-അബുദാബി ഇന്ത്യഫെസ്റ്റ്-2023, മലയാളി സമാജം, അബുദാബി ഇന്തോ-അറബ് കൾചറൽ ഫെസ്റ്റ്, കെഎംസിസി-അബുദാബി കേരള ഫെസ്റ്റ്-2024 എന്നിവയുൾപ്പെടെ യുഎഇയിൽ 18 വേദികളിൽ ജിയ സംഗീത പ്രകടനം നടത്തി.

English Summary:

Malayalee girl Jiya's achievements on the keyboard - Jiya Panakal Jayas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com