ഷാർജയിൽ ഇന്ത്യൻ യുവാവ് ഭാര്യയെും മകനെയും കൊല്ലാൻ ശ്രമിച്ചു
Mail This Article
×
ഷാർജ∙ ഷാർജയിൽ ഇന്ത്യൻ യുവാവ് ഭാര്യയെും മകനെയും കൊല്ലാൻ ശ്രമിച്ച ശേഷം സ്വയം ജീവനൊടുക്കാൻ തുനിഞ്ഞു. 38 വയസ്സുള്ള യുവാവാണ് ക്രൂരകൃത്യത്തിന് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗുരുതര പരുക്കേറ്റ മൂന്ന് പേരും പൊലീസ് കസ്റ്റഡിയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
സാമ്പത്തിക പ്രശ്നം കാരണം യുവാവ് ഭാര്യയെയും മകനെയും കൊലപ്പെടുത്താൻ ശ്രമിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല
English Summary:
Indian man attempted to kill his wife and son in Sharjah.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.