ADVERTISEMENT

ദുബായ് ∙ മലയാളി യുവാവ് ദുബായിൽ മോട്ടോര്‍ ബൈക്ക് അപകടത്തിൽ മരിച്ചു. തിരുവനന്തപുരം പോത്തൻകോട് നന്നാട്ടുകാവ് സ്വദേശി മിസ്റ്റി ഹെവൻസ് വില്ലയിൽ എസ്. ആരിഫ് മുഹമ്മദാണ് (33) മരിച്ചത്. അൽമക്തൂം എയർപോർട്ട് റോഡിൽ ഇന്നലെ (വെള്ളി) രാവിലെയാണ് അപകടം. ആരിഫ് ഓടിച്ചിരുന്ന ബൈക്ക് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.

ഡിജിറ്റൽ മാർക്കറ്റിങ് കമ്പനിയില്‍ ഡേറ്റസയന്റിസ്റ്റ് ആയി ജോലി ചെയ്തുവരികയായിരുന്നു. കാർഷിക സർവകലാശാല അധ്യാപകനായിരുന്ന പ്രഫ. ഷരീഫിന്റെയും കൃഷിവകുപ്പ് മുൻ ജോയിന്‍റ് ഡയറക്ടർ താജുന്നീസയുടെയും മകനാണ്. സഹോദരൻ: ഹുസൈൻ.  നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.

English Summary:

Dubai: Malayali Youth Died in Bike Accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com