വേനൽക്കാല വിനോദ ഉത്സവങ്ങൾ സംഘടിപ്പിച്ച് ഹായിൽ മേഖല
Mail This Article
ഹായിൽ ∙ ആയിരക്കണക്കിന് സന്ദർശകരെ ആകർഷിച്ച് ഹായിൽ മേഖലയിലെ പൂന്തോട്ടങ്ങളും പാർക്കുകളും. ഈ മേഖലയിലെ 168 പാർക്കുകളും ഹരിത പ്രദേശങ്ങളും 3.8 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നതാണ്.
പ്രിൻസ് അബ്ദുൽ അസീസ് ബിൻ സാദ് പാർക്കിലെയും പ്രിൻസ് സൗദ് ബിൻ അബ്ദുൽമോഹ്‌സെൻ പാർക്കിലെയും 'ഹായിൽ സമ്മർ' ഫെസ്റ്റിവൽ ഉൾപ്പെടെ ഈ പാർക്കുകളിൽ ഹായിൽ മേഖലയിലെ മുനിസിപ്പാലിറ്റി വേനൽക്കാല വിനോദ ഉത്സവങ്ങൾ സംഘടിപ്പിച്ചു. 30 ദിവസങ്ങൾക്കുള്ളിൽ ഈ ഇവന്റുകൾ 550,000 സന്ദർശകരെയാണ് ആകർഷിച്ചത്.
കലാ-സംഗീത പ്രകടനങ്ങൾക്കുള്ള വേദി, കുട്ടികളുടെ മേഖല, ഭക്ഷണവും കടകളും, പ്രദർശകർക്കും കലാകാരന്മാർക്കുമുള്ള തിയറ്റർ, സാഹസിക ടവർ, കളർ ബോളുകൾ, തുടങ്ങി വൈവിധ്യമാർന്ന വിനോദ പരിപാടികളിൽ സന്ദർശകർ പങ്കെടുത്തു.
നഗര പരിസ്ഥിതിയും പൗരന്മാരുടെയും സന്ദർശകരുടെയും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിനുള്ള മേഖലയുടെ തുടർച്ചയായ ശ്രമങ്ങളുടെയും ഭാഗമാണ് ഈ ഉത്സവങ്ങളെന്ന് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വക്താവ് സൗദ് ബിൻ ഫഹദ് അൽ അലിം വിശദീകരിച്ചു.