ADVERTISEMENT

ഷാർജ ∙ ഷാർജയിൽ  ഭാര്യയെയും മകനെയും കൊല്ലാൻ ശ്രമിച്ച ശേഷം സ്വയം ജീവനൊടുക്കാൻ തുനിഞ്ഞ് ഗുരുതരനിലയിൽ ആശുപത്രിയിൽ ചികിത്സയിലായ മലയാളിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതി. 38 വയസ്സുള്ള പത്തനംതിട്ട സ്വദേശിയാണ് ക്രൂരകൃത്യത്തിന് ശ്രമിച്ചത്. ആക്രമണത്തിനിരയായ ഭാര്യയും മകനും ചികിത്സയിലാണ്.

ഈ മാസം 14ന് ഷാർജ മുവൈലയിലെ താമസ സ്ഥലത്തായിരുന്നു സംഭവം. സാമ്പത്തിക പ്രശ്നം കാരണം യുവാവ് ഭാര്യയെയും മകനെയും കൊലപ്പെടുത്താൻ ശ്രമിച്ചതിനു ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു.

യുവതി സ്കൂൾ അധ്യാപികയാണ്. ബഹളം കേട്ട അയൽവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

English Summary:

UAE: Malayali Youth Attempted Suicide after Trying to Kill his Wife and Son in Sharjah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com